HOME
DETAILS

സര്‍ക്കാര്‍ ഓഫിസുകളില്‍ കര്‍ശന നിയന്ത്രണം: തെര്‍മല്‍ സ്‌കാനര്‍ പരിശോധന നിര്‍ബന്ധം

  
backup
March 19 2020 | 06:03 AM

covid-19-government-office-restriction2020

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണം. തെര്‍മല്‍ സ്‌കാനര്‍ വഴിയുള്ള പരിശോധനയ്ക്ക് ശേഷം മാത്രമേ ജീവനക്കാരെയും സന്ദര്‍ശകരെയും കടത്തിവിടുകയുള്ളൂ.

വില്ലേജ് ഓഫിസുകളില്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള എല്ലാ ഓഫിസുകളിലും ഇതു ബാധകമാക്കിക്കൊണ്ട് പൊതുഭരണ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി.

എല്ലാ ഓഫിസുകളിലും സന്ദര്‍ശകരെ നിയന്ത്രിക്കണമെന്നും അത്യാവശ്യമുള്ള സന്ദര്‍ശകര്‍ക്കായുള്ള പ്രവേശനം ഒരു ഗേറ്റ് വഴിമാത്രമായി പരിമിതപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

അത്യാവശ്യമില്ലാത്ത ഔദ്യോഗിക യാത്രകള്‍ ഒഴിവാക്കേണ്ടതാണ്. ഫിസിക്കല്‍ ഫയലുകള്‍ ഒഴിവാക്കി ഇ-ഫയലുകളായി മാത്രം ഔദ്യോഗിക കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതാണെന്നും നിര്‍ദ്ദേശിക്കുന്നു.

പ്രായമേറിയ ജീവനക്കാര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖമുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും അവരെ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടേണ്ട ജോലികളില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. ജീവനക്കാര്‍ ലിഫ്റ്റ് ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുകയും വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  28 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  43 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago