വില വര്‍ധന: സിമന്റ് വില്‍പന നിര്‍ത്തിവയ്ക്കുമെന്ന് വ്യാപാരികള്‍
കോഴിക്കോട്: സിമന്റ്‌വില വര്‍ധിപ്പിച്ചതിനെതിരേ സംസ്ഥാന വ്യാപകമായി വില്‍പന നിര്‍ത്തിവയ്ക്കാന്‍ നിര്‍മാണ വ്യാപാരമേഖലയിലെ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. വിലവര്‍ധന നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഒരുമാസം സമയം നല്‍കും. അനുകൂല തീരുമാനമില്ലെങ്കില്‍ വില്‍പന നിര്‍ത്തിവയ്ക്കുകയും നിര്‍മാണമേഖല സ്തംഭിപ്പിക്കും വിധത്തിലുള്ള തീരുമാനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് സംഘടനാ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിമന്റ്‌വില നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അവര്‍ വ്യക്തമാക്കി. സിമന്റ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍, ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ലെന്‍സ് ഫെഡ്, കേരള ഗവ.കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍, സി.ഡബ്ല്യു.എസ്.എ, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, വ്യാപാരി വ്യവസായി ഏകോപനസമിതി തുടങ്ങി സിമന്റ് വ്യവസായ മേഖലയുമായി ബന്ധപ്പെട്ട സംഘടനകളാണ് സംയുക്തമായി വിലവര്‍ധനവിനെതിരേ രംഗത്തെത്തിയത്.
വിലവര്‍ധന പ്രളയാനന്തര നിര്‍മാണത്തേയും ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളേയും പ്രതികൂലമായി ബാധിക്കും. വിലനിയന്ത്രിക്കുന്നതിന് റെഗുലേറ്ററിബോര്‍ഡ് വേണമെന്ന ആവശ്യംപോലും പരിഗണിക്കാന്‍ സര്‍ക്കാര്‍ ഇതുവരെയും തയാറായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത പക്ഷം കോംപിറ്റേഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയെ വീïും സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പ്രതിനിധികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിമന്റ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സിറാജുദ്ദീന്‍ ഇല്ലത്തൊടി, സെക്രട്ടറി ടോണി തോമസ്, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍, എ.കെ രതീഷ്, സതീഷ്‌കുമാര്‍, കെ.കെ വിജയരാജന്‍, സി. ജയറാം, അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."