ഉമര്‍ അബ്ദുല്ലയുടെ മോചനത്തില്‍ കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രിംകോടതി
ന്യൂഡല്‍ഹി: ജമ്മു കശ്മിര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ മോചിപ്പിക്കുന്നതിനെക്കുറിച്ച് നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ജമ്മു കശ്മിര്‍ ഭരണകൂടത്തോടും സുപ്രിം കോടതി. നിങ്ങള്‍ അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ഉടന്‍ മോചിപ്പിക്കണമെന്നും അല്ലങ്കില്‍ ഞങ്ങള്‍ക്ക് വിഷയം ഗൗരവത്തോടെ പരിഗണിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
ഉമര്‍ അബ്ദുല്ലയുടെ സഹോദരി സാറ അബ്ദുല്ല പൈലറ്റിന്റെ ഹരജിയില്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം.ആര്‍ ഷാ എന്നിവരങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കേസ് പരിഗണിക്കാന്‍ കോടതി അടുത്തുതന്നെ ഒരു തിയതി നിശ്ചയിക്കണമെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍, സുപ്രിംകോടതിയില്‍ വരുത്തിയിരിക്കുന്ന ക്രമീകരണം കാരണം ആറ് ബെഞ്ചുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അടുത്ത ഊഴം എപ്പോള്‍ വരുമെന്ന് അറിയില്ലെന്നും ബെഞ്ച് പറഞ്ഞു. ഒരുപക്ഷേ അടുത്തയാഴ്ച ഞങ്ങള്‍ ഇരുന്നേക്കാമെന്നും ആ സമയത്ത് കേസ് പരിഗണിക്കുമെന്നും ബെഞ്ച് പറഞ്ഞു. ജമ്മു കശ്മിരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഉമര്‍ അബ്ദുല്ല തടവില്‍ കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."