HOME
DETAILS
MAL
കൊവിഡ് 19 സാമ്പത്തിക മേഖലയെ ബാധിച്ചു: സഊദിയിൽ ബജറ്റിന്റെ അഞ്ചു ശതമാനം വെട്ടികുറക്കും
backup
March 19 2020 | 11:03 AM
റിയാദ്: കൊവിഡ് 19 സാമ്പത്തിക മേഖലയെ ബാധിച്ചതിനെ തുടർന്ന് സഊദിയിൽ ഈ വർഷത്തെ ബജറ്റിന്റെ അഞ്ചു ശതമാനം വെട്ടികുറക്കും. കൊവിഡ് 19 കൊറോണ വൈറസ് സാമ്പത്തിക രംഗത്ത് പ്രതികൂലമായതിന്റെ പ്രത്യാഘാതത്തിന്റെ വെളിച്ചത്തിലാണ് നടപടി. ഈ വർഷത്തെ സഊദി ബജറ്റിൽ നിന്നും അമ്പത് ബില്യൺ റിയാൽ (13:3 ബില്യൺ ഡോളർ) ആണ് വെട്ടികുറക്കുന്നത്. 2020 വർഷത്തെ സാമ്പത്തിക ബജറ്റിന്റെ അഞ്ചു ശതമാനത്തിനടുത്ത് വരുന്ന തുകയാണിത്. സഊദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
എണ്ണവിലയിലുണ്ടായ ആഘാതം തടയാൻ സഊദി സർക്കാർ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. പ്രതീക്ഷിച്ച വിലക്കുറവ് നേരിടാൻ കൂടുതൽ നടപടികൾ സ്വീകരിക്കും. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന്റെ ഫലമായുണ്ടാകുന്ന വെല്ലുവിളികളെ നേരിടാനും ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരതയും നിലനിർത്താനും സഹായിക്കുന്ന വലിയ സാമ്പത്തിക കരുത്തും ആസ്തിയും രാജ്യത്തിനുണ്ടെന്നും ധനകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
കൊറോണ വൈറസ് വ്യാപനത്തിൽ നേരിടാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ കണ്ടെത്തി സംഭവവികാസങ്ങൾ വീണ്ടും വിലയിരുത്തപ്പെടും ചെലവുകളുടെ ഇനങ്ങൾ അവലോകനം ചെയ്യുകയും സമയബന്ധിതമായി ഉചിതമായ തീരുമാനങ്ങൾ രാജ്യം കൈക്കൊള്ളുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്തെ സാമ്പത്തിക രംഗം ആകെ പ്രതിസന്ധിയിലാണ്. ആഗോള എണ്ണവിലയിൽ ഉണ്ടായ കനത്ത ഇടിവ് തുടരുകയാണെങ്കിൽ രാജ്യത്തെ സാമ്പത്തിക രംഗത്ത് ഏറെ പ്രതിസന്ധി ഉടലെടുക്കുമെന്നും കരുതുന്നു. അതിനെ മറികടക്കാനുള്ള ഒരുക്കത്തിലാണ് ധനകാര്യ മന്ത്രാലയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."