HOME
DETAILS

ഖത്തര്‍ ദേശീയ ടീമിനെ ഭരണാധികാരി സ്വീകരിച്ചു

  
backup
February 04 2019 | 11:02 AM

asian-cup-winner-qatar-team-welcome-country-spm-gulf

#അഹമ്മദ് പാതിരിപ്പറ്റ

ദോഹ: അബുദാബിയില്‍ നിന്നും ഏഷ്യന്‍ കപ്പ് കിരീടവുമായി മടങ്ങിയെത്തിയ വന്‍കരയുടെ പുതിയ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ആവേശകരമായ സ്വീകരണമെന്നു ദോഹയില്‍ നല്‍കിയത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ നേരിട്ടെത്തി ഖത്തറിന്റെ ചുണക്കുട്ടികളെ വരവേറ്റു. ഓരോരുത്തരുടെയും കഴുത്തില്‍ പൂമലയണിഞ്ഞും ആശ്ലേഷിച്ച് സ്‌നേഹചുംബനങ്ങള്‍ നല്‍കിയും ഹൃദയം കൊണ്ടുള്ള വരവേല്‍പ്പാണ് അമീര്‍ താരങ്ങള്‍ക്ക് നല്‍കിയത്. ടീമംഗങ്ങളോടു കുശലം പറഞ്ഞും പ്രശംസ ചൊരിഞ്ഞും അവരിലൊരാളായി അമീര്‍ മാറി.

താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും അത്യുജ്ജ്വലമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. താരങ്ങള്‍, പരിശീലകന്‍ ഫെലിക്‌സ് സാഞ്ചസ്, കോച്ചിങ് ഭരണനിര്‍വഹണ ജീവനക്കാര്‍ എന്നിവരെയെല്ലാം ചരിത്രനേട്ടത്തിന് അമീര്‍ അഭിനന്ദിച്ചു. ചാംപ്യന്‍ഷിപ്പിലുടനീളം ഉജ്ജ്വലപ്രകടനവും മികവുമായിരുന്നു ഖത്തര്‍ ടീമിന്റേതെന്ന് അമീര്‍ പറഞ്ഞു. വരുന്ന ടൂര്‍ണമെന്റുകളിലും മികവുറ്റ മുന്നേറ്റം തുടരാന്‍ ടീമിനാകട്ടെയെന്നും അമീര്‍ ആശംസിച്ചു. അമീറിന്റെ പേഴ്‌സണല്‍ റെപ്രസന്റേറ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി, വിശിഷ്ട വ്യക്തിത്വങ്ങള്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, കളിക്കാരുടെ കുടുംബാംഗങ്ങള്‍, ഒളിമ്പിക്, യൂത്ത് ടീമംഗങ്ങള്‍, പൗരന്‍മാര്‍, പ്രവാസികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ഖത്തര്‍ ടീമിനെ വരവേല്‍ക്കാനെത്തിയിരുന്നു. ദേശീയ ടീമംഗങ്ങള്‍ക്കൊപ്പം അമീര്‍ ദേശീയഗാനാലാപനത്തില്‍ പങ്കുചേര്‍ന്നു.

ഹീറോകള്‍ക്ക് വീരോചിത വരവേല്‍പ്പ്; കോര്‍ണീഷില്‍ പരേഡും വെടിക്കെട്ടും

ദോഹ: ഏഷ്യന്‍കപ്പില്‍ ചരിത്രം തിരുത്തിയെഴുതി കിരീടവുമായി മടങ്ങിയെത്തിയ ഖത്തറിന്റെ ഹീറോകള്‍ക്കായി രാജ്യത്തൊരുക്കിയത് വീരോചിത വരവേല്‍പ്പ്. താരങ്ങളെ സ്വീകരിക്കാനായി മണിക്കൂറുകള്‍ക്കു മുമ്പുതന്നെ കോര്‍ണീഷ് ഒരുങ്ങിയിരുന്നു. ശനിയാഴ്ച വൈകുന്നേരം ടീം കിരീടവുമായി ദോഹയിലെത്തുമെന്ന് വാര്‍ത്ത പരന്നതോടെ ആഘോഷങ്ങള്‍ ഉച്ഛസ്ഥായിലായി.

ടീമിനെ സ്വീകരിക്കുന്നതിനും വരവേല്‍ക്കുന്നതിനുമായി സ്വദേശികളും വിദേശികളും കൂട്ടത്തോടെ കോര്‍ണീഷിലേക്ക് ഒഴുകി. കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ പ്രത്യേകം തയാറാക്കിയ ഇരുനില ബസില്‍ ഖത്തറിന്റെ ഹീറോകള്‍ കോര്‍ണീഷിലേക്ക് എത്തിയതോടെ ആവേശം അണപൊട്ടി. ഖത്തര്‍ പതാകകള്‍ വീശിയും ജയ് വിളിച്ചും തങ്ങളുടെ സ്‌നേഹാഭിവാദ്യങ്ങള്‍ കാണികള്‍ പങ്കുവച്ചു. വിവിധ സ്വീകരണസ്ഥലങ്ങളില്‍ താളമേളങ്ങളും വാദ്യഘോഷങ്ങളും ആഘോഷത്തിന് കൊഴുപ്പുകൂട്ടി. ഖത്തരികള്‍ക്കൊപ്പം ഒമാനികളും കുവൈത്തികളും തങ്ങളുടെ ദേശീയ പതാകകളുമായി ആഘോഷത്തില്‍ പങ്കാളികളായി. കോര്‍ണീഷില്‍ താരങ്ങളെ വരവേല്‍ക്കുന്നതിന് കാണികള്‍ക്കായി പ്രത്യേക പോഡിയം സജ്ജമാക്കിയിരുന്നു. ജനങ്ങളുടെ സ്‌നേഹത്തിന് നന്ദി അറിയിച്ച്, പ്രത്യഭിവാദ്യം നല്‍കി താരങ്ങളുമായി ബസ് മുന്നോട്ടുനീങ്ങി. താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനും വീഡിയോ എടുക്കുന്നതിനും മൊബൈലുകളുമായി ജനക്കൂട്ടം മത്സരിച്ചു.

റോഡിന്റെ ഇരുവശത്തും ജനക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു. തുറന്ന ബസില്‍ ടീം കോര്‍ണീഷിലെത്തിയതോടെ ആകാശത്ത് വര്‍ണവിസ്മയം തീര്‍ത്ത് വെടിക്കെട്ടും അരങ്ങേറി. അന്നാബികളുടെ കിരീടനേട്ടം അടയാളപ്പെടുത്തുന്നതിനായി വ്യോമസേന ദോഹ കോര്‍ണീഷില്‍ പ്രത്യേക വ്യോമാഭ്യാസപ്രകടനങ്ങള്‍ നടത്തി. ടീമിന്റെ പരേഡ് വീക്ഷിക്കുന്നതിനായി കോര്‍ണീഷിന്റെ വിവിധ സ്ഥലങ്ങളില്‍ കൂറ്റന്‍ സ്‌ക്രീനുകള്‍ സജ്ജമാക്കിയിരുന്നു. അല്‍ബിദ പാര്‍ക്കിലും സൂഖ് വാഖിങ് പാര്‍ക്കിങ് ഏരിയയിലും സൗജന്യ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിരുന്നു. തെരുവുകളിലെങ്ങും ഖത്തര്‍ പതാകയുമായി ചുറ്റിസഞ്ചരിക്കുന്ന വാഹനങ്ങളുടെ നീണ്ടനിര. ഖത്തര്‍ കിരീടത്തില്‍ മുത്തമിട്ടതു മുതല്‍ ദോഹയിലെ തെരുവുകള്‍ ഉറങ്ങിയിട്ടില്ല. എവിടെയും ആഘോഷാരവങ്ങള്‍ മാത്രം. ഖത്തര്‍ ഫുട്‌ബോളിന്റെ സമാനതകളില്ലാത്ത വിജയം അത്യാഡംബരത്തോടെയും തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പോടെയും രാജ്യം ആഘോഷിക്കുന്നു.

നേരത്തെ അബുദാബിയില്‍ നിന്നും ഒമാനിലെത്തിയ ഖത്തര്‍ സംഘം അവിടെനിന്നും പ്രത്യേകം തയാറാക്കിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലായിരുന്നു ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലും ആഘോഷപരിപാടികള്‍ നടന്നു. ഖത്തര്‍ പതാകകളാല്‍ വിമാനം അലങ്കരിച്ചിരുന്നു. വിമാനത്തിനുള്ളിലെ ആഘോഷത്തിന്റെ വിവിധ ദൃശ്യങ്ങള്‍ ഖത്തര്‍ എയര്‍വേയ്‌സ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  14 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  14 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  14 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  14 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  15 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  15 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  16 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  16 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  16 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  16 hours ago