ജനപ്രതിനിധികള്‍ ജനങ്ങളെ സാര്‍ എന്ന് വിളിക്കണം: സി.കെ ശശീന്ദ്രന്‍
കോട്ടയം: ജനപ്രതിനിധികളുടെ സാറന്മാര്‍ ജനങ്ങള്‍ ആണെന്നും അതിനാല്‍ ജനപ്രതിനിധികള്‍ ജനങ്ങളെയാണു സാര്‍ എന്നു വിളിക്കേണ്ട തെന്നും സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പ്രസ്താവിച്ചു. മണര്‍കാട് പഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മേശകളും കസേരകളും മറ്റുപഠനോപകരണങ്ങളും വിതരണം ചെയ്യുന്ന ചടങ്ങ് മണര്‍കാടു കവലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌ന പരിഹാരത്തെക്കള്‍ തിരക്കു കാട്ടാതെ സഹിഷ്ണതയോടെ തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്ന നേതാക്കളെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
ആദായകരമല്ല എന്ന പേരില്‍ പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്ന ഈ കാലത്ത് അവയെ നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വലിയ ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മണര്‍കാട് ഗവ.യു.പി, മാലം ഗവ.യു.പി, കുറ്റിയക്കുന്ന് സി.എം.എസ് എല്‍.പി, കണിയാംകുന്ന് ഗവ.എല്‍.പി എന്നീ സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വിവിധ സ്‌കൂളുകളെ പ്രതിനിധികരിച്ച് പ്രധാനാധ്യാപിക, പി.ടി.എ ഭാരവാഹികളും പഠനോപകരങ്ങള്‍ ഏറ്റുവാങ്ങി
സ്വാഗതസംഘം സെക്രട്ടറി എന്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജയിക്ക് സി തോമസ്, അഡ്വ.റെജി സക്കറിയ, കെ.എസ് ശശികുമാര്‍, പി.എന്‍ ബിനു, കെ.എം രാധാകൃഷ്ണന്‍, ബിജു കെ.സി, ഷിബു എബ്രഹാം, അജയ് മോഹന്‍, ഹരിക്കുട്ടന്‍, കെ.ആര്‍ അജിത് കുമാര്‍, ജിന്‍സ് ദേവസ്യ, അനീഷ് അന്ത്രയോസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."