നാഷനല്‍ ട്രസ്റ്റ് അദാലത്ത്: രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള നാഷനല്‍ ട്രസ്റ്റിന്റെ അദാലത്തില്‍ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവര്‍ക്കു നിയമപരമായി രക്ഷകര്‍ത്താവിനെ നിയോഗിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അപേക്ഷിച്ച 58 പേര്‍ക്കാണു സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ആശ്വാസകിരണം വികലാംഗ പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ ആനുകൂല്യങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ഭിന്നശേഷിക്കാരിയായ കുട്ടിയുടെ പരിചരണവും പ്രതിമാസം 2500 രൂപ നല്‍കുന്നതിനുള്ള തീരുമാനവും കൈക്കൊണ്ടു. സ്വത്ത് സംബന്ധമായ അഞ്ച് അപേക്ഷകള്‍ നിയമോപദേശത്തിനു വിട്ടു. വീടും സ്ഥലവുമില്ലാത്ത നാലു ഭിന്നശേഷി കുട്ടികളടങ്ങുന്ന കുടുംബത്തിനു വീടും സ്ഥലവും നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥരെ ചുമതലപ്പെടുത്തി.
ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാതല കണ്‍വീനര്‍ പി. സിക്കന്തര്‍, ഡോ. പി.ഡി ബെന്നി, സബ് ജഡ്ജി എം.പി ജയരാജ്, എ.ഡി.എം.ഒ ഡോ. ലതിക, കോഴിക്കോട് തഹസില്‍ദാര്‍ എന്‍. പ്രേമചന്ദ്രന്‍, സാമൂഹ്യനീതി ഓഫിസര്‍ സി.കെ ഷീബാ മുംതാസ്, സീനിയര്‍ സൂപ്രണ്ട് പി. പരമേശ്വരന്‍, ബി.എസ് ബീന, എന്‍.വി സന്തോഷ്, അഡ്വ. വിനോദ് സിങ് ചെറിയാന്‍, വി.വി സുജിത്ത്, പി.കെ.എം സിറാജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."