HOME
DETAILS
MAL
വാട്ടര്‍ അതോറിറ്റി കരാറുകാര്‍ പണിമുടക്ക് പിന്‍വലിച്ചു
backup
March 20 2020 | 08:03 AM
തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റിയില്‍ അറ്റകുറ്റപ്പണികള്‍ ഏറ്റെടുത്തു നടത്തുന്ന കരാറുകാര്‍ ഈ മാസം അഞ്ചു മുതല്‍ നടത്തിവന്ന പണിമുടക്ക് സമരം പിന്‍വലിച്ചു. ഉന്നതോദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നല്കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുമാണ് സമരം പിന്‍വലിച്ചത്.
കരാര്‍ത്തുക 80 കോടി രൂപ കുടിശ്ശികയായതിനെ തുടര്‍ന്നാണ് കരാറുകാര്‍ പണിമുടക്ക് തുടങ്ങിയത്. ഇതില്‍ 12.9 കോടി രൂപ അടിയന്തരമായും 50 കോടി രൂപ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബില്‍ ഡിസ്കൗണ്ടിങ് സംവിധാനപ്രകാരം മാര്‍ച്ച് 31നകവും നല്‍കാമെന്ന് മന്ത്രി ഉറപ്പു നല്കി.
ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്റെയും ഓള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെയും ഭാരവാഹികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."