ബന്ദിപ്പുരയില്‍ കടുവയുടെ ആക്രമണത്തില്‍ ഗാര്‍ഡിന് പരുക്ക്
ബന്ദിപ്പുര: കര്‍ണാടകയിലെ ബന്ദിപ്പുര ടൈഗര്‍ റിസര്‍വിലെ കല്ലേഗൗഡന ഹള്ളിയില്‍ കടുവയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് ഗാര്‍ഡിന് പരുക്കേറ്റു.
ബന്ദിപ്പുര റിസര്‍വിലെ ഗാര്‍ഡ് രാമുവിനാണ്(52) പരുക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. വലതുകൈയ്ക്ക് ആഴത്തില്‍ മുറിവേറ്റ ഗാര്‍ഡിനെ ആദ്യം മൈസൂരുവിലെ കെ.ആര്‍ ആശുപത്രിയിലും പിന്നീട് ശസ്ത്രക്രിയയ്ക്കായി ഗോപാലഗൗഡ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കടുവാസങ്കേതം പരിധിയിലെ ഹംഗള ഗ്രാമത്തില്‍ ശല്യം ചെയ്തിരുന്ന കടുവയെ പിടികൂടുന്നതിന് വനപാലക സംഘം ശ്രമിക്കുന്നതിനിടെയാണ് ഗാര്‍ഡിന് ദുരനുഭവം. പതിയിരുന്ന കടുവ രാമുവിനു മേല്‍ ചാടിവീഴുകയായിരുന്നു. കടുവയുടെ നഖങ്ങള്‍ ഗാര്‍ഡിന്റെ കൈയില്‍ ആഴ്ന്നിറങ്ങി.
ഒപ്പമുണ്ടായിരുന്നവര്‍ ഒച്ചയിട്ടപ്പോഴാണ് കടുവ ഓടിമറഞ്ഞത്. അതിനിടെ, നാഗര്‍ഹോള ദേശീയോദ്യാനത്തിലെ ദൊഡ്ഡബൈരക്കുപ്പ റെയ്ഞ്ചില്‍പ്പെട്ട ഗുണ്ടറയില്‍ കര്‍ഷകന്‍ ചിന്നപ്പയെയും ഇതിനടുത്ത് മച്ചൂരില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട കെഞ്ചനെയും കൊലപ്പെടുത്തിയതു ഒരേ കടുവയാണെന്നു കര്‍ണാടക വനം-വന്യജീവി വകുപ്പ് സ്ഥിരീകരിച്ചു. അഞ്ചു വയസു മതിക്കുന്ന ആണ്‍ കടുവയാണ് ഇരുവരെയും ആക്രമിച്ചത്. 2016 മുതല്‍ ദൊഡ്ഡബൈരക്കുപ്പ വനത്തില്‍ കണ്ടുവരുന്ന ഈ കടുവയുടെ ആക്രമണത്തില്‍ മറ്റൊരാളും മരിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മയക്കുവെടിവച്ചു പിടിച്ച കടുവയെ മൈസൂരിനു സമീപം ശ്രീ ചാമുണ്ടി വൈല്‍ഡ് അനിമല്‍ റസ്‌ക്യൂ സെന്ററിലേക്കാണ് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."