HOME
DETAILS

വയനാടന്‍ കുരുമുളകിന് വില ഇടിഞ്ഞു; നടുവൊടിഞ്ഞ് കര്‍ഷകര്‍

  
backup
February 05 2019 | 04:02 AM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%ae%e0%b5%81%e0%b4%b3%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b2

കല്‍പ്പറ്റ: കനത്ത ഉല്‍പാദനത്തകര്‍ച്ചയ്ക്കിടെ വില കുത്തനെ ഇടിഞ്ഞതു കുരുമുളക് കര്‍ഷകര്‍ക്ക് മറ്റൊരു പ്രഹരമായി.
കഴിഞ്ഞ 19 മാസത്തിനിടെ വയനാടന്‍ കുരുമുളക് വിലയില്‍ കിലോ ഗ്രാമിന് 380 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു കിലോ വയനാടന്‍ കുരുമുളകിനു 340 രൂപയാണ് കൃഷിക്കാര്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേകാലത്തു വില കിലോഗ്രാമിനു അഞ്ഞൂറും അതിനു മുമ്പ് 720-ഉം ആയിരുന്നു. വിയറ്റ്‌നാമില്‍ വിളയുന്ന കുരുമുളക് ശ്രീലങ്കയുമായുള്ള വ്യാപാര കരാറിന്റെ മറവില്‍ ഇന്ത്യന്‍ വിപണിയില്‍ കുമിയുകയാണ്. ഇതിനു പുറമേ നൂറുകണക്കിന് ടണ്‍ കുരുമുളക് കള്ളക്കടത്തായും രാജ്യത്ത് എത്തുന്നു. കള്ളക്കടത്തു കുരുമുളക് കിലോ ഗ്രാമിനു 325 രൂപയ്ക്ക് ഇന്ത്യന്‍ വിപണികളില്‍ ലഭ്യമാണ്. ഇതാണ് രാജ്യത്തു വിളയുന്ന കുരുമുളകിന് ന്യായ വില ലഭിക്കുന്നതിന് മുഖ്യ തടസമെന്ന് കര്‍ഷകര്‍ പറയുന്നു.
ആസിയാന്‍(അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് നാഷന്‍സ്)കരാര്‍, ഇന്ത്യ-ശ്രീലങ്ക സ്വതന്ത്ര വ്യാപാര ഉടമ്പടി, സൗത്ത് ഏഷ്യന്‍ സ്വതന്ത്ര വ്യാപാര മേഖല ഉടമ്പടി എന്നിവ രാജ്യത്ത് കുരുമുളക് ഉല്‍പാദകര്‍ക്കു വിനയായി. കുറഞ്ഞ ഇറക്കുമതി വില കിലോ ഗ്രാമിനു 500 രൂപയായി നിശ്ചയിച്ചത് ഫലം ചെയ്തില്ലെന്നും കുരുമുളക് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാപാര കരാറുകളുടെ അടിസ്ഥാനത്തില്‍ നാമമാത്ര ചുങ്കം നല്‍കി ഇറക്കുമതി ചെയ്യാവുന്ന ചരക്കുകളുടെ പട്ടികയില്‍നിന്നു കുരുമുളക് ഒഴിവാക്കുകയും കള്ളക്കടത്തിന് തടയിടുകയുമാണ് വിലത്തകര്‍ച്ചയ്ക്കു പരിഹാരമെന്നാണ് കര്‍ഷകരുടെ അഭിപ്രായം. വ്യാപാരികളും ഇതു ശരിവയ്ക്കുന്നു. നടപ്പുസീസണില്‍ ജില്ലയില്‍ കുരുമുളക് ഉല്‍പാദനത്തില്‍ 30 മുതല്‍ 40 വരെ ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ കുരുമുളക് ഉല്‍പാദനത്തില്‍ ഇടുക്കിക്കു തൊട്ടുപിന്നിലാണ് വയനാട്. ജില്ലയില്‍ കുരുമുളക് വിളവില്‍ നേരത്തേതന്നെ വന്‍ തകര്‍ച്ച സംഭവിച്ചിരുന്നു.  2000-01ല്‍ ജില്ലയില്‍ 44,908 ഹെക്ടറിലായിരുന്നു കുരുമുളക് കൃഷി. ഉല്‍പാദനം 17,915 ടണ്ണും. 2015 ആയപ്പോഴേക്കും കുരുമുളക് തോട്ടങ്ങളുടെ അളവ് 36,488 ഹെക്ടറായും ഉല്‍പാദനം 9,828 ടണ്ണായും കുറഞ്ഞു. ദ്രുതവാട്ടം, മന്ദവാട്ടം, മീലിബഗ്, വൈറസുകള്‍ എന്നിവയുടെ ആക്രമണവും കാലാവസ്ഥയിലെ പിഴവുമാണ് ജില്ലയില്‍ കുരുമുളക് കൃഷിയെ തകര്‍ത്തത്. സ്‌പൈസസ് ബോര്‍ഡ് 2010-11ല്‍ നടപ്പിലാക്കിയ പുനരുജ്ജീവന പദ്ധതിയെത്തുടര്‍ന്നാണ് ജില്ലയില്‍ കുരുമുളകുകൃഷി വീണ്ടും പച്ചപിടിച്ചത്. സംസ്ഥാനാവിഷ്‌കൃത പദ്ധതികളും കുരുമുളകു കര്‍ഷകര്‍ക്കു പ്രോത്സാഹനമായി. നിലവില്‍ ഏകദേശം 24,500 ഹെക്ടറിലാണ് ജില്ലയില്‍ കരുമുളകു കൃഷി. 11,850 ടണ്ണായിരുന്നു കഴിഞ്ഞ വര്‍ഷം ഉല്‍പാദനം. ഹെക്ടറില്‍ ശരാശരി 483 കിലോഗ്രാമായിരുന്നു വിളവ്. 2015-16ല്‍ ഇത് 528 കിലോഗ്രാമായിരുന്നു. ഇത്തവണ കാലവര്‍ഷത്തിനിടെ ദിവസങ്ങളോളം നീണ്ടുനിന്ന പെരുമഴയും കൃഷിയിടങ്ങളില്‍ വെള്ളം കെട്ടിക്കിടന്നതും കുരുമുളക് ഉല്‍പാദനത്തകര്‍ച്ചയ്ക്കു ആക്കംകൂട്ടി. തോട്ടങ്ങളെല്ലാംതന്നെ വേരുചീയല്‍, ദ്രുതവാട്ടം എന്നിവയുടെ പിടിയിലമര്‍ന്നു. കായ്ഫലമുള്ളതടക്കം കുരുമുളകു ചെടികള്‍ കൂട്ടത്തോടെ നശിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുരുമുളകു വ്യാപാരികള്‍ രംഗം വിടുകയാണ്. നിരവധി കടകളാണ് സമീപകാലത്ത് അടച്ചുപൂട്ടിയത്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ടൗണുകളില്‍ മാത്രം 25ല്‍പരം കടകള്‍ അടച്ചു. ദിവസം 10 കിലോഗ്രാം കുരുമുളകിന്റെ കച്ചവടം പോലും നടക്കാതിരിക്കുകയും വാടക ഉള്‍പ്പെടെ ചെലവുകള്‍ക്കു പ്രയാസപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കടകള്‍ അടച്ചതെന്നു വ്യാപാരികള്‍ പറയുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago