HOME
DETAILS

നാളെ മുതല്‍ അധ്യാപകര്‍ സ്‌കൂളിലും  കോളേജിലും പോവേണ്ടതില്ല

  
backup
March 20 2020 | 15:03 PM

covid-19-restrction-in-college-and-school
 
തിരുവനന്തപുരം: കൊവിഡ് 19 പകരുന്ന സ്ഥിതിയില്‍ അധ്യാപകര്‍ നാളെ മുതല്‍ കോളേജിലു സ്‌കൂളിലും പോവേണ്ടതില്ലെന്നും ഇന്ന് ആറു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സ്ഥിതിയില്‍ കാസര്‍ക്കോട്ട് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  കേരളത്തില്‍ 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊച്ചിയില്‍ അഞ്ചു പേര്‍ക്കും കാസര്‍കോട് ആറുപേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
 
ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ അംഗസംഖ്യ 40 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ സാഹചര്യത്തില്‍ കാസര്‍കോട് ആരാധാനാലയങ്ങള്‍ രണ്ടാഴ്ചയും സര്‍ക്കാര്‍ ഓഫിസുകള്‍ ഒരാഴ്ചയും അടച്ചിടും. സംസ്ഥാനത്ത് അധ്യാപകര്‍ നാളെ മുതല്‍ സ്‌കൂളില്‍ പോവേണ്ടതില്ല
 
ഇന്നു മാത്രം പുതുതായി 55 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5570 പേരെ രോഗബാധയില്ലെന്നു കണ്ടെത്തി വീട്ടിലേക്കു തിരിച്ചയച്ചു. ഇപ്പോള്‍ 44396 പേരാണ് കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
 
ഞായറാഴ്ച കെ.എസ്.ആര്‍.ടി.സി സര്‍വിസും മെട്രോ സര്‍വിസും നിര്‍ത്തിവെക്കും. സംസ്ഥാനത്തെ ക്ലബുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം. ആഘോഷങ്ങളും മത്സരങ്ങളും ഒഴിവാക്കണം. കടകള്‍ രാവിലെ പതിനൊന്നുമുതല്‍ വൈകുന്നേരം അഞ്ചുവരേ മാത്രം പ്രവര്‍ത്തിച്ചാല്‍ മതി. ഞായറാഴ്ചകളില്‍ വീടുകള്‍ ശുചീകരിക്കണം. ജനതാ കര്‍ഫ്യുവിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago