HOME
DETAILS

കൊറോണാ കാലത്ത് എന്തുചെയ്യണം; മക്ക ഇമാമിന്റെ ജുമുഅ ഖുതുബ പ്രഭാഷണം

  
backup
March 20 2020 | 19:03 PM

do-and-donts-during-corona

ജിദ്ദ: ജീവിതത്തിൽ എറ്റവും വേദന നിറഞ്ഞ ഒരു ദിവസമാണ് വിശ്വസികളായ പ്രവാസികൾക്ക്.പ്രവാസികളുടെ അനുഭവത്തിൽ ജുമുഅ നഷ്ടപ്പെടുന്ന ആദ്യത്തെ സംഭവമായിരിക്കും ഇന്നത്തേത്. ലോകം മുഴുവൻ കൊറോണ പടർന്നുപിടിക്കുമ്പോൾ അതിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായാണ് സഊദിയിൽ ഇന്ന് ജുമുഅക്ക് നിരോധനം ഏർപ്പെടുത്തിയത്. മക്കയിലെയും മദീനയിലെയും ഹറമുകളിൽ ഒഴികെ ഒരിടത്തും ജുമുഅ നടന്നില്ല. സഊദിയിലുള്ള ഒരു ലക്ഷത്തിലേറെ പള്ളികളിലും ജുമുഅ നടന്നില്ല. മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും ഖുതുബയും നിസ്‌കാരവും ഇരുപത് മിനിറ്റിനകം പൂർത്തീകരിച്ചു. മക്കയിൽ ഹറം ഇമാം ശൈഖ് ഉസാമ ഖയ്യാത്തും മദീനയിൽ ശൈഖ് അഹമദ് താലിബ് ബിൻ ഹുമൈദും ജുമുഅക്കും നിസ്‌കാരത്തിനും നേതൃത്വം നൽകി.

മക്കയിൽ ഹറം ഇമാം ശൈഖ് ഉസാമ ഖയ്യാത്തുന്റെ പ്രസംഗം;
ജീവിതത്തിന്റെ അലകുംപിടിയും പൊളിച്ചെഴുതി, സ്രഷ്ടാവുമായി ഉറ്റബന്ധം ഊട്ടിയുറപ്പിക്കാനുള്ള സുവര്‍ണാവസരമായാണ് കൊറോണ പരീക്ഷണത്തെ ഉപയോഗപ്പെടുത്തേണ്ടതെന്ന് ശൈഖ് ഉസാമ ഉണര്‍ത്തി. എല്ലാ വിപത്തുകളില്‍നിന്നും രക്ഷ നല്‍കാന്‍ സ്രഷ്ടാവിനുമാത്രമേ സാധിക്കൂവെന്ന ഉറച്ച വിശ്വാസത്തോടെ, അവനോട് ഭയഭയക്തിയോടെ ദുആയിരക്കണം, താണുകേണപേക്ഷിക്കണം. ഇത്തരം പരീക്ഷണഘട്ടങ്ങളില്‍ പ്രവാചകന്‍ പ്രാര്‍ഥിച്ചിരുന്നു, നാഥാ നിന്റെ കാരുണ്യത്താല്‍ ഞാനിതാ സഹായമിരക്കുന്നു (1); പ്രവാചകന്‍ ഇങ്ങനെയും പ്രാര്‍ഥിക്കാറുണ്ടായിരുന്നു... (2).
കൂറ്റന്‍ മത്സ്യം വിഴുങ്ങിയതിനെതുടര്‍ന്ന് യൂനുസ് നബി നടത്തിയ പ്രാര്‍ഥനയാണ് അദ്ദേഹത്തെ രക്ഷിച്ചത്. ആ പ്രാര്‍ഥനയും ഇത്തരം സന്ദര്‍ഭത്തില്‍ നടത്തണമെന്ന് പ്രവാചകന്‍ ഉണര്‍ത്തി... (3) ദുരന്തവേളയില്‍ പ്രവാചകന്‍ നിസ്‌കാരത്തില്‍ മുഴുകിയാണ് രക്ഷ തേടിയിരുന്നുത്. നിസ്‌കാരം ആപത്ഘട്ടങ്ങളില്‍ വിശ്വാസിക്ക് അഭയം തേടാവുന്ന കോട്ടയാണ്. പടച്ചവനും പടപ്പുകള്‍ക്കുമിടയില്‍ ബന്ധിപ്പിച്ചുനിര്‍ത്തുന്ന കയറാണത്. ആത്മാവിന്റെ അന്നവും മരുന്നുമാണത്. വേദനാസംഹാരിയാണത്. ഭയപ്പെടുന്നവന്റെ അഭയകേന്ദ്രമാണത്. ദുര്‍ബലന്റെ ശക്തിയാണത്. നിരായുധന്റെ ആയുധമാണത്.


പരീക്ഷണഘട്ടത്തില്‍ നാം ചെയ്യേണ്ട മഹത്തരമായ കാര്യങ്ങള്‍ പടച്ചവനോടുള്ള ബാധ്യത നിറവേറ്റുക എന്നതുതന്നെയാണ്. വിശ്വാസദാര്‍ഢ്യത്തോടെ, സ്രഷ്ടാവിന്റെ തൃപ്തി കരസ്ഥമാക്കാന്‍ ഒരു മത്സരം തന്നെ നടത്തുക. അവനില്‍ എല്ലാം അര്‍പ്പിച്ച് മറ്റെല്ലാവരോടുമുള്ള സ്‌നേഹത്തേക്കാളും പടച്ചവനോടും പ്രവാചകനോടുമുള്ള സ്‌നേഹം അതിരുകടക്കുന്നതാക്കുക, പാപമോചനം തേടലുംദാനധര്‍മങ്ങളും ഖുര്‍ആന്‍ പാരായണവും അധികരിപ്പിക്കുക. അതോടൊപ്പം, വിപത്തുകള്‍ കാരുണ്യവാനായ സ്രഷ്ടാവ് ഉടനെ തട്ടിമാറ്റിത്തരുമെന്ന ശുഭപ്രതീക്ഷയോടെ, കൊറോണക്കെതിരായ മുന്‍കരുതലുകളെടുക്കുക, അധികൃതരുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കുക. പ്രയാസത്തിനുപിറകെ ആശ്വാസത്തിന്റെ നാളുകള്‍ സമാഗതമാകുമെന്ന് വിശുദ്ധ ഖുര്‍ആന്‍ തുടരെത്തുടരെ ആവര്‍ത്തിച്ചുപറയുന്നത് നമുക്ക് ഏറെ പ്രത്യാശയേകുന്നതാണെന്നും അദ്ദേഹം ഉണര്‍ത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago