കുടുംബശ്രീ മിഷന്‍ മുഖേന യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു
മൂന്നാര്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീ മിഷന്‍ മുഖേന നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിയുടെ ഭാഗമായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസേഴ്‌സ് മീറ്റ് (സി.എക്‌സ്.ഒ) സംഘടിപ്പിച്ചു.
മൂന്നാര്‍ അബാദ് കോപ്പര്‍ കാസലില്‍ നടന്ന മീറ്റില്‍ കണ്ണന്‍ദേവന്‍, ഈസ്റ്റേണ്‍, ക്ലബ് മഹീന്ദ്ര, മൂന്നാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍, മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേര്‍സ്, കെ.റ്റി.ഡി.സി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങി ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. ഗ്രാമപ്രദേശങ്ങളിലെ ചെറുപ്പക്കാര്‍ക്ക് ഡി.ഡി.യു.ജി.കെ.വൈ പദ്ധതി മുഖേന തങ്ങളുടെ കരിയര്‍ കെട്ടിപ്പടുത്താനും വിവിധ കമ്പനികളില്‍ നല്ല ജോലി ലഭിക്കുന്നതിനും വലിയ അവസരങ്ങളാണ് തുറന്ന് നല്‍കുന്നതെന്ന് മീറ്റ് ഉദ്ഘാടനം ചെയ്ത കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ ടി.ജി അജേഷ് ചൂണ്ടിക്കാട്ടി. തൊഴില്‍ പരിശീലന മേഖലയില്‍ പുതിയ പദ്ധതി നിര്‍വ്വഹണ ഏജന്‍സികളെ കണ്ടെത്തുക, പുതിയ കോഴ്‌സുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുക തുടങ്ങിയ ലക്ഷ്യവുമായി നടന്ന മീറ്റില്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ വിവിധ സംഘടനകളും വ്യക്തികളും താല്‍പര്യം പ്രകടിപ്പിച്ചു. പദ്ധതിയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസ്ഥാന പ്രൊജക്ട് മാനേജര്‍ ബിപിന്‍ ജോസ് ക്ലാസ് നയിച്ചു. അസി. ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ ജോസ് സ്റ്റീഫന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ അസ്ഹര്‍ ബിന്‍ ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."