ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍: സ്ഥാപനങ്ങള്‍ ചട്ടലംഘനം നടത്തിയാല്‍ കടുത്ത ശിക്ഷ
ജിദ്ദ: സഊദിയിലെ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഗുണനിലവാരമില്ലാത്ത 15 മില്ല്യണ്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതായി വാണിജ്യ മന്ത്രാലയം അറിച്ചു. കഴിഞ്ഞ വര്‍ഷം 40,000ത്തോളം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത 15 മില്ല്യണ്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങള്‍ വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍, കൃതിമ ഉല്‍പ്പന്നങ്ങള്‍ എന്നിവക്ക് പുറമെ നിരവധി മറ്റു നിയമലംഘനങ്ങളും കണ്ടെത്തിയതായാണ് പരിശോധനയില്‍ കണ്ടെത്തിയത്.
കടകളും വാണിജ്യസ്ഥാപനങ്ങളും ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ചട്ടങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ വലിയ നിയമലംഘനമാണ് നടത്തിയതെന്ന് കണക്കാക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പത്ത് ലക്ഷം റിയാല്‍ പിഴയോ, മൂന്ന് വര്‍ഷം തടവോ രണ്ടും കൂടിയോ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."