സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊറോണ; ആറു പേരും കാസര്‍കോട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് -19 ബാധ സ്ഥിരീകരിച്ചു. ഇതില്‍ ആറു പേരും കാസര്‍കോട്ടാണ്. മൂന്നു പേര് വീതം എറണാകുളത്തും കണ്ണൂരുമാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് -19 സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി.
53,013 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 228 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3716 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതില്‍ ലഭ്യമായ 2566 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
അതേ സമയം ഇന്ന് രോഗം സ്ഥിരീകരിച്ചവരെല്ലാം ഗള്‍ഫില്‍ നിന്ന് വന്നവരാണ്.കാസര്‍കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര് കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളജിലുമാണ് ചികില്‍സയിലുള്ളത്. കണ്ണൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് തലശേരി ജനറല്‍ ആശുപത്രിയിലും ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. എറണാകുളത്ത് മൂന്നു പേര് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പത്രസമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."