HOME
DETAILS

'വിദേശ യാത്ര കഴിഞ്ഞ് വന്നതിനാല്‍ ഞങ്ങള്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നതല്ല' -മക്കളെ പോലും കാണാതെ ക്വാറന്റൈന്‍ ആയി യുവാവും ഭാര്യയും; ഇങ്ങനെയുമുണ്ട് ചിലര്‍

  
backup
March 22 2020 | 03:03 AM

kerala-self-quarantine-youth-from-calicut-2020

കായക്കൊടി (കോഴിക്കോട്) : ഇയാള്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയത് നാട്ടില്‍ ആരുമറിഞ്ഞു പോലുമില്ല. കൊവിഡ് കാലത്തെ ഗള്‍ഫ് മടക്കത്തിന് അത്ര പൊലിവേ ആവശ്യമുള്ളു എന്ന ഈ യുവാവ് തീരുമാനിച്ചു. ഇനി വീട്ടിലെ വെളിച്ചം കണ്ട് ആരെങ്കിലും വന്ന് ഒരു ചെറിയ കുശലാന്വേഷമെങ്കിലും നടത്തണ്ടാ എന്ന കരുതി വീടിനു മുന്നില്‍ ഒരു പോസറ്ററും പതിച്ചു ഇദ്ദേഹം. വിദേശത്തു നിന്ന് വന്നതാണെന്നും തങ്ങളെ ആരും കാണാന്‍ വരുതെന്നും. അതിലും ഒതുക്കിയില്ലാ ജാഗ്രത. പോസ്റ്റര്‍ കണ്ണില്‍ പെടാതെ ആരും കോലായയില്‍ പോലും കടക്കരുതെന്നും കരുതി ചുറ്റും വലകെട്ടി ഭദ്രമാക്കുകയും ചെയ്തിരിക്കുകയാണ് ഇദ്ദേഹം.

ഇത് വി.കെ. അബ്ദുല്‍ നസീര്‍. കോഴിക്കോട് ജില്ലയിലെ കായക്കൊടി എന്ന ഗ്രാമത്തിലാണ് താമസം. വിദേശരാജ്യങ്ങളില്‍ നിന്നെത്തി സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കൊറോണ ജാഗ്രതാനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി പൊതുയിടങ്ങളില്‍ കറങ്ങിനടക്കുന്നവര്‍ കാണേണ്ടതാണ് നസീറിന്റെ അകലംപാലിക്കല്‍.

ഖത്തറിലെ സന്ദര്‍ശനത്തിനുശേഷം അഞ്ചുദിവസംമുമ്പാണ് കായക്കൊടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍കൂടിയായ അബ്ദുള്‍ നസീറും ഭാര്യയും നാട്ടില്‍ എത്തിയത്. ദിവസങ്ങളായിട്ടും സ്വന്തം മക്കളോ, ബന്ധുജനങ്ങളോ, അയല്‍വാസികളോ ആരുംതന്നെ ഇവരെ നേരിട്ട് കണ്ടിട്ടില്ല. വരുന്നതിനു മുമ്പു തന്നെ ഇദ്ദേഹം മക്കളെ വിളിച്ചു പറഞ്ഞിരുന്നു തങ്ങളെ കാണാന്‍ വരരുതെന്ന്.

'വിദേശയാത്ര കഴിഞ്ഞ് വന്നതിനാല്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ ഉപദേശപ്രകാരം 31-03-2020 ചോവ്വവരെ ഞങ്ങള്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നതല്ല' എന്നാണ് വീടിനു മുന്നില്‍ പതിച്ച പോസ്റ്റര്‍.


14 ദിവസം ജനസമ്പര്‍ക്കമില്ലാതെ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം അക്ഷരംപ്രതി പാലിക്കുകയാണ്, ഈ ദമ്പതിമാര്‍. അയല്‍വാസികളോടുപോലും വീട്ടില്‍ വരരുതെന്നുപറഞ്ഞ ഇവര്‍ ആവശ്യമുള്ള ആളുകളെ ഫോണ്‍ വിളിയിലൂടെയും വാട്‌സാപ്പിലൂടെയുമാണ് ബന്ധപ്പെടുന്നത്. ഭക്ഷണം ഉള്‍പ്പടെ ആവശ്യമുള്ള സാധനങ്ങള്‍ക്ക് ബന്ധുക്കള്‍ക്ക് സന്ദേശം നല്‍കും. ഇതുപ്രകാരം ആവശ്യമുള്ള സാധനങ്ങള്‍ വീടിന് പുറത്തുവെച്ച മേശപ്പുറത്ത് അവര്‍ കൊണ്ടെത്തിക്കുകയും മേശ സ്പര്‍ശിക്കാതെ ഇവര്‍ എടുത്തുകൊണ്ടുപോകുകയും ചെയ്യുന്നു.

മുസ് ലിം ലീഗ് സ്‌റ്റേറ്റ് കൗണ്‍സില്‍ മെമ്പറും കായക്കൊടി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമൊക്കെ ആയിരുന്ന വി.കെ കുഞ്ഞമ്മദ് മാഷിന്റെ മകനാണ് നസീര്‍.

വി.കെ. അബ്ദുള്‍ നസീറിന്റെ മാതൃകാപരമായ ജാഗ്രതാപ്രവര്‍ത്തനം അദ്ദേഹത്തിന്റെ സുഹൃത്താണ് വീഡിയോ വഴി സമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2020/03/WhatsApp-Video-2020-03-22-at-9.04.00-AM.mp4"][/video]



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago