റിയോയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ
റിയോ: ഒളിംപിക്‌സ് പടിവാതില്‍ക്കല്‍ നില്‍ക്കെ റിയോയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇടക്കാല ഗവര്‍ണര്‍ ഫ്രാന്‍സിസ്‌കോ ഡോര്‍ണലസ് അടിന്തരാവസ്ഥ പ്രഖ്യാപിച്ചത്. റിയോ കടുത്ത അരക്ഷിതാവസ്ഥയിലാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ എല്ലാവരോടും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ആഗസ്റ്റ് അഞ്ചിനാരംഭിക്കുന്ന ആരംഭിക്കുന്ന ഒളിംപിക്‌സിനോടനുബന്ധിച്ച് ഒരുക്കുന്ന പൊതു സേവനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം ബ്രസീല്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. ഏകദേശം 500,000 വിദേശികളെയാണു ഒളിംപിക്‌സിലേക്കു പ്രതീക്ഷിക്കുന്നത്.
റിയോയില്‍ ജനങ്ങള്‍ വലയുമ്പോഴും അധികാരികള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്നാണ് മറ്റൊരു ആക്ഷേപം. ഇതിനെതിരേ ജനരോഷം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഒളിംപിക്‌സ് റിയോയ്ക്ക് വേണ്ട എന്നാണ് ജനങ്ങളുടെ പക്ഷം. എന്നാല്‍ കഴിഞ്ഞയാഴ്ച്ച ബ്രസീലിലെ ഇടക്കാല പ്രസിഡന്റ് മൈക്കല്‍ ടെമര്‍ ഒളിംപിക്‌സിന് എല്ലാ പിന്തുണയും നല്‍കുമെന്ന് അറിയിച്ചിരുന്നു. നഗരത്തിന്റെ മേയര്‍ എഡ്വാര്‍ഡോ പയസ് ഒളിംപിക് പദ്ധികള്‍ക്ക് അടിയന്തരാവസ്ഥ തടസമാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
റിയോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയ്ക്കിടെ ഒളിംപിക്‌സ് നടത്തുന്നത് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കാനേ ഉപകരിക്കൂവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."