HOME
DETAILS
MAL
ചാംപ്യന്‍സ് ട്രോഫി ഹോക്കി വിജയം: മുഖ്യമന്ത്രി അഭിനന്ദിച്ചു
backup
June 19 2016 | 04:06 AM
തിരുവനന്തപുരം: ചാംപ്യന്‍സ് ട്രോഫി ഹോക്കിയുടെ ചരിത്രത്തിലാദ്യമായി വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിനെയും മലയാളിയായ ക്യാപ്റ്റന്‍ ശ്രീജേഷിനെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.ഒരിക്കല്‍ ഇന്ത്യയുടെ കുത്തകയായിരുന്നു ലോക ഹോക്കി. ആ പ്രതാപ കാലം കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കൈവരുന്ന ഈ നേട്ടത്തില്‍ മലയാളിയായ ശ്രീജേഷ് നായകനായി എന്നതു നമുക്ക് പ്രത്യേകം അഭിമാനിക്കാന്‍ വക നല്‍കുന്നു.
ബ്രസീലില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ മെഡലോടെ പുത്തന്‍ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയ്ക്ക് ഈ വിജയം ശക്തി നല്‍കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."