സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 200 രൂപ കൂടി
സ്വന്തം ലേഖിക
കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 200രൂപ കൂടി 30,400രൂപയിലെത്തി. ഗ്രാമിന് 25രൂപ വര്‍ധിച്ച് 3800രൂപയിലെത്തി.
കൊവിഡ് ഭീതിയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയവര്‍ വിറ്റ് പണമാക്കിയതാണ് വില വീണ്ടും ഉയരാന്‍ കാരണം. മാര്‍ച്ച് 19ന് വില 29,600ലെത്തിയെങ്കിലും പിന്നീട് പടിപടിയായി ഉയരുകയായിരുന്നു.
കൊവിഡ് ഭീതി സൃഷ്ടിച്ച വ്യാപാര മാന്ദ്യത്തെ തുടര്‍ന്ന് സ്വര്‍ണ വില മാര്‍ച്ച് 13ന് പവന് 1200 രൂപ കുറഞ്ഞ് 30,600 രൂപയിലെത്തിയിരുന്നു.
മാര്‍ച്ച് ആറുമുതല്‍ ഒമ്പതുവരെയുള്ള ദിവസങ്ങളില്‍ സ്വര്‍ണവില സര്‍വകാല റക്കോഡിലെത്തിയിരുന്നു. ഈദിവസങ്ങളില്‍ പവന് 32,320രൂപയിലാണ് വ്യാപാരം നടന്നത്. മാര്‍ച്ച് 9ന് 32,320ലെത്തിയെങ്കിലും വില പടിപടിയായി കുറഞ്ഞ് മാര്‍ച്ച് 17ന് പവന് 29,600ലെത്തി. മാര്‍ച്ച് 18ന് 30,080ല്‍ എത്തിയെങ്കിലും മാര്‍ച്ച് 19ന് വീണ്ടും കുറഞ്ഞ് പവന് 29.920ല്‍ എത്തുകയായിരുന്നു. ഈ വില തന്നെ മാര്‍ച്ച് 20ന് രാവിലെയും തുടര്‍ന്നെങ്കിലും ഉച്ചയ്ക്കുശേഷം വില പവന് 30.200 രൂപയായി ഉയരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."