ചൈനയ്ക്കും ഇറാനും റഷ്യയ്ക്കുമെതിരേ അമേരിക്ക
വാഷിങ്ടണ്‍: കൊവിഡ് വ്യാപനത്തിനു പിന്നില്‍ അമേരിക്കയുടെ കരങ്ങളുണ്ടെന്ന സംശയം പ്രകടിപ്പിച്ച രാജ്യങ്ങളെ വിമര്‍ശിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ.
ചൈന, ഇറാന്, റഷ്യ എന്നീ രാജ്യങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ഇത്തരം പ്രചാരണങ്ങള്‍ ജനങ്ങള്‍ കാണുന്നുണ്ടെന്നു പറഞ്ഞ മൈക് പോംപിയോ, ചില സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതു ശരിയല്ലെന്നും പറഞ്ഞു. റഷ്യയും ചൈനയും ഇറാനുമാണ് ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നിലെന്നാണ് അമേരിക്കയുടെ ആരോപണം.
എന്നാല്‍, പോംപിയോയുടെ ആരോപണങ്ങള്‍ തള്ളി ചൈന രംഗത്തെത്തി. പോപിയോയുടെ വാദങ്ങള്‍ കള്ളമാണെന്നായിരുന്നു ചൈനയുടെ പ്രതികരണം.
വൈറസിനെ പ്രതിരോധിക്കുന്നതില്‍ ചൈന അലംഭാവം കാണിച്ചെന്ന പോംപിയോയുടെ ആരോപണത്തിനായിരുന്നു ചൈനയുടെ ഈ മറുപടി.
നേരത്തെ, അമേരിക്കന്‍ സൈന്യമാണ് വുഹാനില്‍ വൈറസ് പരത്തിയതെന്നു ചൈന ആരോപിച്ചിരുന്നു.
കൊവിഡിനെ ചൈനീസ് വൈറസ് എന്നു വിശേഷിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."