HOME
DETAILS
MAL
സക്കരിയയുടെ മോചനം: പരപ്പനങ്ങാടിയില്‍ സംഗമം നടത്തി
backup
February 06 2019 | 06:02 AM
പരപ്പനങ്ങാടി: പത്തു വര്‍ഷമായി കര്‍ണാടക ജയിലില്‍ കഴിയുന്ന പരപ്പനങ്ങടിയിലെ വാണിയംപറമ്പത്ത് കോണിയത്തു സക്കരിയയുടെ വിചാരണ പൂര്‍ത്തിയാക്കണമെന്ന ആവശ്യമുന്നയിച്ച് 'ഭരണകൂട ഭീകരതയുടെ 10 വര്‍ഷങ്ങള്‍' എന്ന പ്രമേയത്തില്‍ പരപ്പനങ്ങാടി ഫ്രീ സക്കരിയ ആക്ഷന്‍ ഫോറം ടൗണില്‍ പ്രതിരോധ സംഗമം നടത്തി. സക്കരിയയുടെ അഭിഭാഷകന് അഡ്വ. ബാലന് ഉദ്ഘാടനം ചെയ്തു. ശിഫ അഷ്റഫ് അധ്യക്ഷനായി.
കെ.കെ സുഹൈല്‍(ക്വില്‍ ഫൗണ്ടേഷന്, ഡല്‍ഹി) മുഖ്യപ്രഭാഷണം നടത്തി. മുജീബ്റഹ്മാന്‍ അസ്ലമി(അജ്വ), കെ. സാദിഖ് ഉളിയില്‍(എ.പി.സി.ആര്), സമീര്‍ കോണിയത്ത്, സി.കെ കുഞ്ഞിമുഹമ്മദ്, മുജീബ് കോഴിശ്ശേരി, സക്കീര്‍ പരപ്പനങ്ങാടി, ഖാജാ മുഹ്യദ്ദീന്, സലാം തങ്ങള്‍ ചെട്ടിപ്പടി, പി.കെ അബൂബക്കര്‍ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."