HOME
DETAILS
MAL
എസ്സാര്‍ ഫോണ്‍ ചോര്‍ത്തല്‍: അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്
backup
June 19 2016 | 04:06 AM
ന്യൂഡല്‍ഹി: മന്ത്രിമാരുടെയും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വ്യവസായികളുടെയും ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ എസ്സാര്‍ ഗ്രൂപ്പിനെതിരെ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ചില മന്ത്രിമാരുടെയും മുകേഷ് അംബാനി, അനില്‍ അംബാനി തുടങ്ങിയ വ്യവസായികളുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍ കോളുകള്‍ ചോര്ത്തെയന്നാണ് പരാതി.
ഇക്കാര്യത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഡല്‍ഹിയിലെ അഭിഭാഷകനായ സുരെന്‍ ഉപ്പലാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ പരാതി നല്‍കിയത്. എസ്സാര്‍ ഗ്രൂപ്പിലെ തൊഴിലാളിയായിരുന്ന അല്‍ബാസിത് ഖാനിന്റെ വെളിപ്പെടുത്തലിന്റെ പിന്ലബത്തോടെയാണ് ഉപ്പല്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."