യു.ഡി.എഫ് ജനങ്ങളെ കബളിപ്പിക്കുന്നു: കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി
താമരശേരി : കട്ടിപ്പാറ ഗ്രാമ പഞ്ചായത്തില്‍ 13 ാം പഞ്ചവത്സരപദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം അടിസ്ഥാനരഹിതമായ കാരണങ്ങള്‍ പറഞ്ഞ് ബഹിഷ്‌കരിച്ച യു.ഡി.എഫ് മെമ്പര്‍മാരുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കട്ടിപ്പാറഗ്രാമപഞ്ചായത്ത് ഭരണസമിതി പത്രകുറിപ്പില്‍ പറഞ്ഞു. 6 ാം തിയ്യതി നടന്ന വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ ജില്ലാപഞ്ചായത്തംഗത്തെയും ബ്ലോക്ക് പഞ്ചായത്തംഗത്തെയും വിളിച്ചില്ലെന്ന് പറഞ്ഞ് യോഗം ബഹിഷ്‌കരിച്ചവര്‍ അവരുടെ വാര്‍ഡിലെ ജനങ്ങളോട് കാണിക്കുന്ന ദ്രോഹമാണ്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും, ആസൂത്രണത്തില്‍ മികവുള്ളവരെയും ഉള്‍കൊള്ളിച്ചാണ് വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചത് . ഇത് യു.ഡി.എഫ് അംഗങ്ങള്‍ അംഗീകരിച്ചതുമാണ് .ഗ്രാമ പഞ്ചായത്ത് വിഹിതത്തില്‍ യു.ഡ.ിഎഫ് മെമ്പര്‍മാരോട് അവണഗന കാട്ടുന്നു എന്ന് പറഞ്ഞ് നടത്തിയ സമരങ്ങള്‍ ജനം തള്ളിയപ്പോള്‍ , വര്‍ക്കിംഗ് ഗ്രൂപ്പില്‍ ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെ ക്ഷണിച്ചില്ല എന്ന് പറഞ്ഞ് ബഹിഷ്‌കരിക്കുന്നതിനുപിന്നില്‍ വികസന വിരോധികളാണ്. പഞ്ചവത്സര പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ ത്രിതല പഞ്ചായത്ത് അംഗങ്ങളെ ക്ഷണിക്കേണ്ട സാഹചര്യമില്ലെന്നും വികസന സെമിനാറിലെക്കാണ് ഇവരെ വിളിക്കേണ്ടതെന്നും യു.ഡി.എഫ് അംഗങ്ങള്‍ക്ക് അറിയാമെന്നിരിക്കെ, ജനങ്ങളെ കബളിപ്പിക്കുന്ന തരംതാണ രാഷ്ട്രീയക്കളികള്‍ തിരിച്ചറിയണമെന്നും പത്രകുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."