HOME
DETAILS
MAL
വനിതാ ഐക്യമാല സംഘടിപ്പിച്ചു
backup
March 08 2017 | 22:03 PM
മലപ്പുറം: ജോയിന്റ് കൗണ്‍സില്‍ മലപ്പുറം ജില്ലാ വനിതാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാ ഐക്യമാല സംഘടിപ്പിച്ചു. ജീവനും ജീവിതവും സുരക്ഷിതമാകണമെന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് വനിതാ ജീവനക്കാര്‍ കൈകോര്‍ത്തു പിടിച്ചുകൊണ്ട് വനിതാ ഐക്യമാല തീര്‍ക്കുകയും വനിതാശാക്തീകരണ പ്രതിജ്ഞയെടുക്കുകയും ചെയ്തു. എഴുത്തുകാരി മൈന ഉമൈബാന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ വനിതാ സംസ്ഥാന കമ്മിറ്റിയംഗം ഗിരിജ, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കവിതാസദന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."