ചിത്രരചനയില്‍ ഒന്നാമനാകാന്‍ അക്ഷയ്
കൊടുങ്ങല്ലൂര്‍: ചിത്രരചന ശാസ്ത്രീയമായി പഠിച്ചിട്ടില്ല, വഴി കാണിക്കാന്‍ ഗുരുക്കന്‍മാരുമില്ല എങ്കിലും രണ്ട് വര്‍ഷത്തിനിടയില്‍ അക്ഷയ് എന്ന എട്ടാം ക്ലാസുകാരന്‍ വരച്ചത് നൂറ് കണക്കിന് ചിത്രങ്ങളാണ്.
കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം പണിക്കശ്ശേരി ബിനോയിയുടെ മകനായ അക്ഷയ് കടലാസ് പെന്‍സില്‍ കൊണ്ട് ജീവസുറ്റ ചിത്രങ്ങളുടെ സൃഷ്ടാവാണ്. അഞ്ചാം വയസില്‍ കൈയില്‍ കിട്ടുന്നതെല്ലാം ഉപയോഗിച്ച് കുത്തിവരച്ചിരുന്ന അക്ഷയുടെ ചിത്രങ്ങള്‍ രണ്ടുവര്‍ഷം മുന്‍പാണ് മറ്റുള്ളവര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, എ.ഐ. സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മോഹന്‍ലാല്‍ തുടങ്ങി ഒട്ടനവധി പ്രശസ്തരും അല്ലാത്തവരുമായവരുടെ ചിത്രങ്ങള്‍ അക്ഷയ് ഇതിനകം വരച്ചു തീര്‍ത്തു.
കടലാസ് പെന്‍സിലാണ് അക്ഷയിന്റെ ആയുധം അപൂര്‍വമായി കളര്‍ പെന്‍സില്‍ ഉപയോഗിക്കാറുണ്ട്.
പരിശീലനം ലഭിച്ചാല്‍ നാടറിയുന്ന ചിത്രകാരനായി ഈ വിദ്യാര്‍ഥി മാറുമെന്ന് അവന്റെ രചനകള്‍ പറഞ്ഞു തരുന്നുണ്ട്. കൊടുങ്ങല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ മാനേജരായ ബിനോയ് മകന്റെ ചിത്രരചനാ മോഹത്തിന് കൂട്ടായുണ്ട്.
പത്താം ക്ലാസ് വിദ്യാര്‍ഥിനി അശ്വതി സഹോദരിയാണ്. ചായക്കൂട്ട് കൊണ്ട് ചിത്രം വരയ്ക്കണമെന്നതാണ് അക്ഷയിന്റെ ഏറ്റവും വലിയ ആഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."