കുറ്റകൃത്യങ്ങള്‍ പെരുകുന്നു; മഹല്ല് കമ്മിറ്റികള്‍ ജാഗരൂകരാകണമെന്ന് കെ.ടി ഹംസ മുസ്ലിയാര്
കല്‍പ്പറ്റ: കുറ്റകൃത്യങ്ങള്‍ പെരുകിയ വര്‍ത്തമാനകാലത്ത് മഹല്ല് കമ്മിറ്റികള്‍ക്ക് ഉത്തര വാദിത്തങ്ങളും ബാധ്യതകളും ഏറിയിരിക്കുകയാണെന്ന് സമസ്ത മദ്റസാ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റും കേന്ദ്ര മുശാവറ അംഗവുമായ കെ.ടി ഹംസ മുസ്്ലിയാര്‍ പറഞ്ഞു. കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ കൗണ്‍സില്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.സി അലി മുസ്ലിയാര് അധ്യക്ഷനായി. സുന്നി മഹല്ല് ഫെഡറേഷന് ശക്തിപ്പെടുത്താന്‍ മുഴുവന്‍ മഹല്ല് ഭാരവാഹികളും കര്‍മ്മ രംഗത്തുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഗമത്തില്‍ സംസ്ഥാന ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് മുഖ്യപ്രഭാഷണം നടത്തി. കെ.എം ആലി സ്വാഗതം പറഞ്ഞു. വര്‍ക്കിങ് സെക്രട്ടറി കാഞ്ഞായി ഉസ്മാന് റിപ്പോര്‍ട്ടും വരവു ചെലവു കണക്കും അവതരിപ്പിച്ചു.
പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി കെ.ടി ഹംസ മുസ്ലിയാര്, വി മൂസക്കോയ മുസ്ലിയാര്, എം.എം ഇമ്പിച്ചിക്കോയ മുസ് ലിയാര്‍, കെ.സി മമ്മൂട്ടി മുസ്ലിയാര്, കെ.കെ അഹ്മദ് ഹാജി, എം.കെ അബൂബക്കര്‍ ഹാജി, കെസി കുഞ്ഞിക്കോയ തങ്ങള്‍ (മസ്ലഹത്ത് സമിതി), പിണങ്ങോട് അബൂബക്കര്‍ ഹാജി (പ്രസി), ടി.സി അലി മുസ്ലിയാര്, പി ഇബ്റാഹിം ദാരിമി, എസ് മുഹമ്മദ് ദാരിമി, പി ഉമര്‍ഹാജി, സി കുഞ്ഞബ്ദുല്ല (വൈ.പ്രസി), പി.സി ഇബ്റാഹിം ഹാജി (ജന.സെക്രട്ടറി) കാഞ്ഞായി ഉസ്മാന്, ഹാരിസ് ബാഖവി കമ്പളക്കാട്, സി മൊയ്തീന് കുട്ടി, എം അബ്ദുറഹിമാന് ഹാജി(സെക്രട്ടറിമാര്‍) അഡ്വ: കെമൊയ്തു ( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."