കൊവിഡ് 19: സഊദിയിൽ ഇന്ന് രാത്രി മുതൽ 21 ദിവസത്തേക്ക് രാത്രി കാല നിരോധനാജ്ഞ പ്രഖ്യാപിച്ചു
റിയാദ്: കൊവിഡ് 19 വൈറസ് വ്യാപനം ശക്തമായതോടെ രാത്രി കാല കർഫ്യു ഏർപ്പെടുത്തി സഊദി അറേബ്യ. തിങ്കളാഴ്ച രാത്രി മുതൽ 21 ദിവസത്തേക്കാണ് കർഫ്യു. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് കർഫ്യു പ്രഖ്യാപിച്ചത്. വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു മണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിരിക്കുന്നത്. രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം അഞ്ഞൂറ് കവിഞ്ഞതിന് പിന്നാലെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
സുരക്ഷ, സൈനിക, മാധ്യമ, ആരോഗ്യ, തന്ത്രപ്രധാന മേഖലകളെ നിബന്ധനകള്‍ക്ക് വിധേയമായി കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കർഫ്യു സമയത്ത് അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും പൊതുജനാരോഗ്യം സംരക്ഷിക്കുക സ്വദേശികളുടേയും പ്രവാസികളുടെയും ബാധ്യതയാണെന്നും മഹാമാരിയുടെ വ്യാപനത്തിന് ആരും കാരണക്കാരാകരുതെന്നും രാജവിജ്ഞാപനത്തില്‍ പറയുന്നു. കോവിഡ് 19 പടരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സല്‍മാന്‍ രാജാവിന്റെ ഉത്തരവില്‍ പറയുന്നു. കര്‍ഫ്യൂ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷാ വിഭാഗം പരിശോധനക്കുണ്ടാകും. കർഫ്യു നടപ്പാക്കുന്നതിന് സിവില്‍, സൈനിക വിഭാഗങ്ങള്‍ ആഭ്യന്തരമന്ത്രാലയവുമായി സഹകരിക്കണമെന്നും ഉത്തരവുണ്ട്.
ഇന്നലെ മാത്രം രാജ്യത്ത് 119 പേര്‍ക്ക് കൂടി കൊറോണ വൈറസ് അസുഖം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 511 ആയി ഉയർന്നു. ഏറ്റവും ഒടുവിൽ അസുഖം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ മക്കയിലാണ്. റിയാദില്‍ 34 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഖതീഫില്‍ 4, അല്‍ അഹ്സയില്‍ 3, ഖോബാറില്‍ 3, ദഹ്റാനിലും ഖസീമിലും ഓരോന്ന് വീതവും സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."