HOME
DETAILS
MAL
ജനതാ കര്‍ഫ്യൂ ഡ്രസ് റിഹേഴ്സല്‍: തോമസ് ഐസക്
backup
March 23 2020 | 04:03 AM
തിരുവനന്തപുരം: ജനത കര്‍ഫ്യൂ ഡ്രസ് റിഹേഴ്സല്‍ മാത്രമാണെന്നും ഇത് തുടര്‍ന്നാല്‍ കഷ്ടപ്പെടുക സാധാരണക്കാരാണെന്നും മന്ത്രി തോമസ് ഐസക്ക്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരെ ഈ ലോക്ക് ഡൗണ്‍ വലിയ പ്രതിസന്ധിയിലാക്കും. ജനത കര്‍ഫ്യൂ എന്ന ആശയത്തെ സ്വാഗതം ചെയ്യുമ്പോഴും ഇത് നീണ്ടു പോയാല്‍ സാധാരണക്കാര്‍ എന്തു ചെയ്യുമെന്നത് പ്രധാന പ്രശ്നമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കൊവിഡ് വ്യാപിച്ചാല്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് പോയേക്കാം. ഇങ്ങനെ വന്നാല്‍ മാസംതോറും ശമ്പളം വാങ്ങുന്നവര്‍ പിടിച്ചുനിന്നേക്കാം. ദിവസ വേതനക്കാര്‍ വീട്ടിലിരുന്നാല്‍ എങ്ങനെ പിടിച്ചുനില്‍ക്കുമെന്നത് ഗൗരവ പ്രശ്നമാണ്. ഇത് കേന്ദ്രസര്‍ക്കാര്‍ കാണുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."