വിലയുള്ള ഗിറ്റാര്‍
ഒരു ഗിറ്റാറിന്റെ വില പന്ത്രണ്ടു കോടി രൂപ! കേട്ടിട്ട് ഞെട്ടേണ്ട.ദുബായില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു ഗിറ്റാര്‍ ആണിത്. വജ്രത്തിളക്കം കൊണ്ട് ലോകശ്രദ്ധ നേടിയതാണ് 'ഏദന്‍ ഓഫ് കോറോണെറ്റ് 'എന്ന ഗിറ്റാര്‍. 400 കാരറ്റിന്റെ വജ്രങ്ങള്‍ ഉപയോഗിച്ചാണ് ഗിറ്റാര്‍ നിര്‍മിച്ചിരിക്കുന്നത്. വജ്രം കൂടാതെ സ്വര്‍ണവും ഗിറ്റാറിന്റെ നിര്‍മാണത്തിനുപയോഗിച്ചിട്ടുണ്ട്. ഒന്നര കിലോ സ്വര്‍ണമാണ് ഗിറ്റാറിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഗിറ്റാര്‍ എന്ന ബഹുമതിയും ഇതിനാണ്. ഇക്കാര്യത്തില്‍ ഗിന്നസ് റെക്കോര്‍ഡിലും 'ഏദന്‍ ഓഫ് കോറോണെറ്റ് 'ഇടം നേടിക്കഴിഞ്ഞു.
കാണികള്‍ക്ക് അടുത്തറിയാനായി ഗിറ്റാര്‍ ഇപ്പോള്‍ ദുബായില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുകയാണ്. ദുബൈയിലെ ഇബ്‌നുബത്തുത്ത മാളിലാണ് ഗിറ്റാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നിരവധിയാളുകള്‍ ഈ അപൂര്‍വ ഗിറ്റാര്‍ കാണാനെത്തിക്കഴിഞ്ഞു. ആകഷണീയമായ രൂപ ഭംഗിയാണ് ഗിറ്റാറിന്റെ പ്രത്യകത. രണ്ടു വര്‍ഷത്തിലധികം സമയമെടുത്താണ് ഗിറ്റാര്‍ നിര്‍മിച്ചത്. കോറോണെറ്റ് എന്ന ജ്വല്ലറി ബ്രാന്‍ഡിന്റെ പ്രചാരണത്തിനു വേണ്ടിയാണ് ഗിറ്റാര്‍ രൂപകല്‍പന ചെയ്തത്. ലൈഫ് സ്‌റ്റൈല്‍ ഫൈന്‍ ജ്വല്ലറി ഗ്രൂപ്പും ഷം ജ്വല്ലറി ഗ്രൂപ്പും ചേര്‍ന്നാണ് ഗിറ്റാര്‍ നിര്‍മിച്ചിരിക്കുന്നത്. ജ്വല്ലറി ഡിസൈനറായ ആരോണ്‍ ഷും, സംഗീതജ്ഞനും ഡിസൈനറും കൂടിയായ മാര്‍ക്ക് ലൂയി എന്നിവരുടെ കരവിരുതിലാണ് ഈ അപൂര്‍വ സംഗീത ഉപകരണം നിര്‍മിക്കപ്പെട്ടത്. വെറും ഒരു മ്യൂസിക് ഉപകരണമായ ഗിറ്റാര്‍ തങ്ങളുടെ സംയുക്ത നീക്കത്തിലൂടെ ഇത്രയും വിലപിടിപ്പുള്ളതായി മാറുകയായിരുന്നുവെന്ന് നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ലൂയി പറയുന്നു. നിരന്തരമായ ചര്‍ച്ചകളും അന്വേഷണങ്ങളും നടത്തി ഒടുവില്‍ വെല്ലുവിളി ഏറ്റെടുത്ത് രൂപകല്‍പ്പന ചെയ്യുകയായിരുന്നു അവര്‍.
ഗിറ്റാര്‍ ലോകപ്രശസ്തമായതോടെ തങ്ങളുടെ ശ്രമവും വിജയിച്ചതായും ഗിറ്റാര്‍ എന്ന മ്യൂസിക് ഉപകരണം ആഡംഭരത്തിന്റെ ശ്രേണിയിലേക്ക് കടന്നതായും ജിബ് സന്‍ ബ്രാന്‍ഡ് ചെയര്‍മാനും സി.ഇ.ഒ യുമായ ഹെന്റി ജുസ്‌കിവിക്‌സ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."