കൗണ്‍സിലറുടെ വീട്ടിലേക്കുള്ള അനധികൃത റോഡ്‌നിര്‍മാണം വിവാദമാകുന്നു
തോന്ന്യകാവ്: നഗരസഭയിലെ ഭരണകക്ഷി കൗണ്‍സിലറുടെ നിര്‍മ്മാണം നടക്കുന്ന വീട്ടിലേക്കായി അനധികൃത വഴിനിര്‍മിക്കുന്നത് വിവാദമാകുന്നു. തോന്ന്യകാവ് ഇരുപതാം വാര്‍ഡ് കൗണ്‍സിലര്‍ക്കു റോഡ് വീതി കൂട്ടി നിര്‍മിച്ചു നല്‍കുന്നത് എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തിയെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി.
സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ പിന്‍ഭാഗത്ത് വെമ്പൂ പാടത്താണ് പൊതുഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ മൗനാനുവാദത്തോടെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ ചെയര്‍മാന്റെ അറിവോടു കൂടിയാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പ് കലുങ്കിനോട് ചേര്‍ന്ന് ഇവിടെ റോഡ് നിര്‍മിച്ചിരുന്നു.എന്നാല്‍ കൗണ്‍സിലറുടെ വീട്ടിലേക്കുള്ള ഭാഗത്ത് വഴിക്ക് വീതി കുറവായതിനാലാണ് ഇപ്പോള്‍ പൊളിച്ച് പുനര്‍നിര്‍മാണം നടത്തുന്നത്. പുനര്‍നിര്‍മാണത്തിന് കൃത്യമായ എസ്റ്റിമേറ്റു പോലും ഇല്ലെന്നാണ് വിവരം. കൗണ്‍സിലറുടെ വീടുകഴിഞ്ഞ് ഒഴിഞ്ഞുകിടക്കുന്ന പറമ്പിലേക്കും എസ്റ്റിമേറ്റില്ലാതെ റോഡ് നീട്ടി നിര്‍മിച്ചത് റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങള്‍ക്ക് വഴങ്ങിയെന്നാണ് ആക്ഷേപം. ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുമ്പോള്‍ ഇപ്പോള്‍ പണി തീര്‍ക്കുന്ന റോഡിന് സമീപമുള്ള കലുങ്കില്ലാതാകും.
നഗരസഭയിലെവിവിധ വാര്‍ഡുകളില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങി കിടക്കുമ്പോള്‍ ഭരണകക്ഷി കൗണ്‍സിലറുടെ വീട്ടിലേക്ക് ലക്ഷങ്ങള്‍ മുടക്കി അനധികൃത നിര്‍മ്മാണം നടത്തുന്നതില്‍ സ്വജനപക്ഷപാതവും അഴിമതിയുമുണ്ടെന്ന് സി. പി.എം ടൗണ്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ സി.പി ജയന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."