HOME
DETAILS

ബഹ്‌റൈനില്‍ വ്യാഴാഴ്ച മുതല്‍ നടപടി ശക്തമാക്കുന്നു, കടകളെല്ലാം രണ്ടാഴ്ചത്തേക്ക് അടച്ചിടും

  
backup
March 23 2020 | 12:03 PM

bahrain-take-strict

 

മനാമ: കോവിഡ്19 വൈറസ് വ്യാപനത്തിനെതിരെ ബഹ്‌റൈനില്‍ നടപടി ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം രണ്ടാമത്തെ കോവിഡ് മരണം കൂടി രാജ്യത്ത് സംഭവിച്ചതോടെയാണിത്. രാജ്യത്ത് നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനിലെ എല്ലാ വാണിജ്യസ്ഥാപനങ്ങളും മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 9 വരെ അടച്ചിടണമെന്ന് വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര വകുപ്പ് അധികൃതര്‍ അറിയിച്ചു.
ബഹ്‌റൈനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി സഈദ് അല്‍ സയാനിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ രാജ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, കോള്‍ഡ് സ്റ്റോറുകള്‍, ബേക്കറികള്‍, ഫാര്‍മസികള്‍, ബാങ്ക് എന്നിവക്ക് ഈ നിര്‍ദേശം ബാധകമല്ല. അവ തുറന്നുപ്രവര്‍ത്തിക്കാമെന്നും അദ്ധേഹം പറഞ്ഞു. ഹോട്ടല്‍, റസ്റ്റാറന്റുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കുമെങ്കിലും പാര്‍സല്‍ സേവനങ്ങള്‍ മാത്രമാണ് ഉണ്ടാവുക.


അടുത്ത ദിവസം മുതല്‍ അഞ്ചു പേരില്‍ കൂടുതല്‍ ഒരിടത്തും ഒരുമിച്ചുകൂടാനും പാടില്ല. പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറല്‍ താരിഖ് അല്‍ ഹസനാണ് ഇക്കാര്യം അറിയിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തടവും പിഴയും അടങ്ങുന്ന ശിക്ഷാനടപടികളെ കുറിച്ച് അധികൃതര്‍ നേരത്തെയും മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ക്ഷണിച്ച വളന്റിയര്‍മാരുടെ ആദ്യ സംഘത്തെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുണ്ട്. 10,000 പേരാണ് ആദ്യ സംഘത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.കൂടിച്ചേരലുകള്‍ ഒഴിവാക്കാന്‍ കമ്യൂണിറ്റി പൊലീസ് വിവിധ ഭാഷകളില്‍ ബോധവത്കരണവുമായി രംഗത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകള്‍ പരമാവധി വീട്ടില്‍തന്നെ കഴിയണമെന്ന് ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് അസ്സാലിഹ് പറഞ്ഞു. അത്യാവശ്യ കാര്യത്തിനു മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. രോഗവ്യാപനം തടയുന്നതിന് സര്‍ക്കാര്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയാറാകണം. ചികിത്സയിലുള്ള എല്ലാവര്‍ക്കും സൗജന്യമായാണ് ചികിത്സ നല്‍കുന്നത്. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സ്വകാര്യ മേഖലയെയും ചികിത്സയില്‍ പെങ്കടുപ്പിക്കുമെന്നും അവര്‍ പറഞ്ഞു.


രാജ്യത്ത് നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളും ഈ രീതി പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago