പാസ്പോര്‍ട്ട് സേവാ കേന്ദ്രം വൈകിപ്പിച്ചതിന് ഉത്തരവാദി ഉദ്യോഗസ്ഥര്‍: എം.പി
കാസര്‍കോട്: പാസ്പോര്‍ട്ട് സേവാ കേന്ദ്രം വൈകിപ്പിച്ചതിന് ഉത്തരവാദി ഉദ്യോഗസ്ഥരാണെന്നു പി.കരുണാകരന് എം.പി. ജില്ലയില്‍ നല്ല ശ്രമം നടത്തി നേടിയെടുത്ത പാസ്പോര്‍ട്ട് സേവാകേന്ദ്രം ഫെബ്രുവരി 28ന് ഉദ്ഘാടനം ചെയ്യാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കംപ്യൂട്ടര്‍ അനുബന്ധ സാമഗ്രികള്‍ക്കു ഫണ്ടില്ലെന്നു പറഞ്ഞ് ഉദ്ഘാടനം ദീര്ഘീപ്പിച്ചതിനു പിന്നില്‍ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥരായിരുന്നു. ആവശ്യമായ കംപ്യൂട്ടര്‍, നെറ്റ് ഉപകരണങ്ങള്‍ക്കു ഫണ്ട് നല്‍കാമെന്നു പറഞ്ഞിട്ടും പാസ്പോര്‍ട്ട് വകുപ്പ് തന്നെ പണം മുടക്കണമെന്ന കാരണം പറഞ്ഞു നിരസിക്കുകയായിരുന്നുവെന്നും എം.പി പറഞ്ഞു.
കേരളപ്രവാസി സംഘം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കാസര്‍കോട് ഹെഡ് പോസ്റ്റോഫിസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജലീല്‍ കാപ്പില്‍ അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. അബ്ദുല്ല, കെ.എം.എ. ഹനീഫ, കെ രാജേന്ദ്രന് സംസാരിച്ചു. പി.പി.മുഹമ്മദ് റാഫി, ഒ.നാരായണന്, പി.പി.സുധാകരന്, എം.ഗിരീഷ്, കണ്ടത്തില്‍ രാമചന്ദ്രന്, ബഷീര്‍ കൊട്ടുടുല്, പി.പി.ബാബു, വി.ആര്.ഗോപാലന്, അഷറഫ് മളി, അബ്ദുള്‍ റഹിമാന്‍ തളങ്കര, എം.രാഘവന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."