ശൈഖ് സായിദ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് അബുദാബിയില്‍
അബുദാബി: യു.എ.ഇ രാഷ്ട്രത്തിന്റെ ഏകീകരണത്തിനും രൂപീകരണത്തിനും വെളിച്ചം പകര്‍ന്ന രാഷ്ട്ര പിതാവ് മഹാനായ ശൈഖ് സായിദിന്റെ ഓര്‍മ്മകള്‍ തുടിക്കുന്ന കാരുണ്യത്തിന്റെയും ക്ഷേമ, വികസന പ്രവര്‍ത്തനങ്ങളുടെയും വര്‍ഷമായി ആചരിക്കുന്ന സായിദ് വര്‍ഷത്തില്‍ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററും ഗള്‍ഫ് സത്യധാരയും സംയുക്തമായി ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു.
മെയ് 11ന് രാത്രി എട്ട് മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന ചടങ്ങ് യു.എ.ഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്കിന്റെ രക്ഷാകര്‍തൃത്തിലാണ് നടക്കുന്നത്. എം.കെ ഗ്രൂപ്പ് മേധാവി പത്മശ്രീ എം.എ യൂസഫലി, കേരള നിയമസഭ സ്പീക്കര്‍ പി. രാമകൃഷ്ണന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിംഗ് സൂരി, ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി , പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹ്യ, മത , സാംസ്‌കാരിക, വ്യാവസായ രംഗത്തെ പ്രഗത്ഭരും അറബ് മേഖലയിലെ പ്രമുഖരും സംബന്ധിക്കും. മുന്‍ എം.പി അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കുടിവെള്ളവും വിദ്യാഭ്യാസവും എത്താത്ത ഗ്രാമങ്ങളിലേക്ക് ഇവ എത്തിക്കുന്നതിന് വേണ്ട പദ്ധതി പ്രഖ്യാപനങ്ങളും അറബ് ഇന്ത്യന്‍ സംസ്‌കാരങ്ങള്‍ സമന്വയിപ്പിച്ചുള്ള പരിപാടികളും അരങ്ങേറും. ഇതോടനുബന്ധിച്ച് മെയ് 10ന് വ്യാഴാഴ്ച്ച രാത്രി എട്ടു മണിക്ക് സെന്റര്‍ ഹാളില്‍ ശൈഖ് സായിദിന്റെ ഫോട്ടോ എക്‌സിബിഷന്‍ നടക്കും. നിയമസഭാ സ്പീക്കര്‍ പി. രാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുന്നത്.
11 ന് വെള്ളി രാവിലെ 8 മണി മുതല്‍ വൈകിട്ട് 4 മണി വരെ സൗജന്യ മെഡിക്കല്‍ ക്യാമ്പും 4 മണി മുതല്‍ ഇന്തോ അറബ് സാംസ്‌കാരികോത്സവവും നടക്കും. കഴിഞ്ഞ 5 വര്‍ഷമായി യു.എ.ഇയില്‍ നിന്ന് പ്രസിദ്ധീകരണം നടത്തുന്ന ഗള്‍ഫ് സത്യധാരയും അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററും ചേര്‍ന്ന് നടത്തുന്ന സായിദ് വാരാചരണ പരിപാടി വന്‍ വിജയമാക്കി തീര്‍ക്കാനുള്ള ശ്രമത്തിലാണ് സംഘാടകരും പ്രവര്‍ത്തകരും..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."