കൊവിഡ് 19: സഊദിയിൽ രോഗികളുടെ എണ്ണം 562 ആയി ഉയർന്നു, ഇന്ന് കണ്ടെത്തിയത് 51 കേസുകൾ
റിയാദ്: സഊദിയിൽ പുതുതായി 51 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ അസുഖ ബാധിതരുടെ എണ്ണം 562 ആയി ഉയർന്നു. ഇതോടെ ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യമായി സഊദി അറേബ്യ മാറി. ഇന്നത്തെ കേസുകളിൽ ഇതില്‍ 25 എണ്ണം സമ്പര്‍ക്കത്തിലൂടെ പടര്‍ന്നതും 26 കേസുകള്‍ വിദേശത്ത് നിന്ന് മടങ്ങിയത്തിയവര്‍ക്കുമാണ്. അതെ സമയം രാജ്യത്താകെ ഇത് വരെ 19 പേര് ആകെ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് കണ്ടെത്തിയവയിൽ റിയാദില്‍ മാത്രം 18 എണ്ണമാണ്. കൂടാതെ മക്കയില്‍ 12, താഇഫില്‍ ആറ്, ബീഷയില്‍ അഞ്ച്, ദമ്മാമില്‍ 3, ഖത്തീഫില്‍ മൂന്ന്, ജിസാനില്‍ 2, നജ്റാനില്‍ 1, ഖുന്ഫുദയില് ഒന്ന് എന്നിങ്ങിനെയാണ് പുതുതായി അസുഖം സ്ഥിരീകരിച്ചത്.
അതേസമയം, വൈറസ് ബാധ തടയുന്നതിനായി ഏർപ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്ന് മുതൽ നിലവിൽ വരും. രാത്രി 7 മുതല്‍ രാവിലെ 6 വരെയാണ് കർഫ്യു. വിലക്ക് ലംഘിച്ചാല്‍ ആദ്യം പതിനായിരവും രണ്ടാം വട്ടവും ലംഘിച്ചാല്‍ ഇരുപതിനായിരം റിയാലുമാണ് പിഴ. പരമാവധി 20 ദിവസം ജയില്‍ ശിക്ഷയും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."