2020 ഓടെ ലോകത്തു എണ്ണ പ്രതിസന്ധി ഉടലെടുക്കുമെന്നു അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി മുന്നറിയിപ്പ്
റിയാദ്: ലോകത്തു എണ്ണ മേഖലയില്‍ പ്രതിസന്ധി നേരിടുമെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. 2020 ഓടെ ലോകത്താകമാനം ആവശ്യത്തിന് എണ്ണ ലഭിക്കാതെ വരുമെന്നും അത് മൂലം ആഗോള എണ്ണ വിപണി വില വര്‍ധിക്കുമെന്നും ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എണ്ണ വില കുത്തനെ ഇടിഞ്ഞത് മൂലം ഈ രംഗത്തെ പദ്ധതികള്‍ വേണ്ടത്ര രീതിയില്‍ പുഷ്ടിപ്പെടാത്തതാണ് പുതിയ പ്രതിസന്ധിക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഈ വര്‍ഷം തന്നെ ആഗോള വിപണിയിലേക്ക് ആവശ്യമായി വരുന്ന എണ്ണയുടെ 25 ശതമാനം കുറവാണ് ഉല്‍പാദനം. പുതിയ പദ്ധതികള്‍ കാര്യമായി തുടങ്ങിയില്ലെങ്കില്‍ 2020 ഓടെ വിലയില്‍ കൂടുതല്‍ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാകുമെന്നും പ്രതിസന്ധി കൂടുതല്‍ ശക്തമാക്കുമെന്നും അന്താരാഷ്ട്ര എനര്‍ജി ഏജന്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാതിഹ് ബൈറൂള്‍ പറഞ്ഞു. എണ്ണ വാതക മേഖലകളില്‍ 600 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യമായിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഇതിനു വെറും 380 ബില്യണ്‍ ഡോളര്‍ നിക്ഷേപം മാത്രമാണ് കഴിഞ്ഞവര്‍ഷം ഉണ്ടായിട്ടുള്ളത്. ഇതേ നില തുടര്‍ന്നാല്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇതിന്റെ പ്രതിഫലനം വിപണികളില്‍ അനുഭവിച്ചറിയും അദ്ദേഹം പറഞ്ഞു.
എണ്ണ മേഖലയിലെ പദ്ധതികളില്‍ നിക്ഷേപം കുറയുന്നതാണ് റഷ്യയും ഒപെകും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ തന്നെ താല്‍കാലികമായി നിര്‍ത്തിവെക്കാനുള്ള കാരണമെന്നു റഷ്യന്‍ ഊര്‍ജ്ജ മന്ത്രി അലക്‌സാണ്ടര്‍ നൊവാകും പറഞ്ഞു. 2040 ഓടെ മുപ്പതു ശതമാനത്തിലധികം ഹൈഡ്രോ കാര്‍ബണ്‍ ആഗോളതലത്തില്‍ ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."