സാമൂഹ്യനീതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് വിലയിരുത്തല്‍
മുക്കം: സംസ്ഥാനത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിക്കുന്ന പദ്ധതികള്‍ വേണ്ടത്ര രീതിയില്‍ പൊതുസമൂഹത്തില്‍ എത്തുന്നില്ലെന്ന് വിലയിരുത്തല്‍. ഗുണഭോക്താക്കള്‍ക്ക് പദ്ധതികളെക്കുറിച്ച് വേണ്ടത്ര അവബോധം ലഭിക്കാത്തതിനാല്‍ സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികള്‍ പൂര്‍ണമായും വിജയിക്കുന്നില്ലെന്ന് സാമൂഹികനീതി ഡയറക്ടര്‍ വിലയിരുത്തുന്നു. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ഭിന്നലിംഗക്കാര്‍ എന്നിങ്ങനെയുള്ള ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് വിവിധ മാര്‍ഗങ്ങളിലൂടെ വേണ്ടത്ര പ്രചാരണം നല്‍കിയിട്ടും ഗുണഭോക്താക്കള്‍ക്ക് പദ്ധതി പ്രവര്‍ത്തനത്തിന്റെ ഗുണഫലം ലഭിക്കുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. ഇതിനാല്‍ വകുപ്പിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജനവിഭാഗങ്ങളിലേക്കും എത്തിക്കുവാന്‍ നിലവിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ സാമൂഹിക മാധ്യമങ്ങളെ കൂടി പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ് സാമൂഹിക നീതി വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."