HOME
DETAILS
MAL
ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തത് റദ്ദാക്കണം: മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്
backup
March 24 2020 | 04:03 AM
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സര്‍വിസില്‍ തിരിച്ചെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേസ് അട്ടിമറിക്കുന്നതിന് തുടക്കംമുതലെ ഉന്നതതലത്തില്‍ നടന്നുവന്നിരുന്ന ഗൂഢശ്രമങ്ങള്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വിസില്‍ തിരിച്ചെടുത്തതോടെ പൂര്‍ത്തിയായിരിക്കുകയാണ്. വകുപ്പുതല അന്വേഷണത്തില്‍ ശ്രീറാമിനെ കുറ്റവിമുക്തനാക്കിയത് അങ്ങേയറ്റം പരിഹാസ്യമാണെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."