പിരിവില്‍ വീഴ്ച വരുത്തിയാല്‍ നോട്ടീസ് നല്‍കും: കൊടിക്കുന്നില്‍
കല്‍പ്പറ്റ: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയോട് അനുബന്ധിച്ച് 12000 രൂപ പ്രവര്‍ത്തനഫണ്ട് പൂര്‍ണമായി നല്‍കാത്തതും ഭാഗികമായി തന്നതുമായ ബൂത്തുകളിലെ പാര്‍ട്ടി നേതാകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്ന് കെ.പി.സി.സി വര്‍ക്കിങ്പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്.
മണ്ഡലം-ബ്ലോക്ക് ഭാരവാഹികള്‍, കെ.പി.സി.സി, ഡി.സി.സി നേതാക്കള്‍, ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അംഗങ്ങള്‍, സഹകരണ മേഖലായിലെ പാര്‍ട്ടിയുടെ പ്രസിഡന്റുമാര്‍ എന്നിവരോടാണ് പ്രവര്‍ത്തനഫണ്ട് കാര്യക്ഷമമായി സമാഹരിക്കാത്തതിന്റെ പേരില്‍ വിശദീകരണം ചോദിക്കുന്നത്. പത്തുദിവസത്തിനുള്ളില്‍ ബൂത്തുകളില്‍ നിന്ന് പ്രവര്‍ത്തനഫണ്ട് സമാഹരിച്ച് നല്‍കിയില്ലെങ്കില്‍ കര്‍ശന അച്ചടക്ക നടപടി എടുക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ബൂത്തുതലത്തില്‍ ഭവനസന്ദര്‍ശനം നടത്തി കെ.പി.സി.സിക്ക് 12000 രൂപയാണ് പ്രവര്‍ത്തന ഫണ്ടായി കൈമാറേണ്ടതെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ ചില മാധ്യമങ്ങളില്‍ 7000 രൂപ എന്ന തരത്തില്‍ വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും 12000 തന്നെയാണ് നല്‍കേണ്ടതെന്നും വാര്‍ത്താക്കുറിപ്പില്‍ കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."