HOME
DETAILS
MAL
ജുവനൈല്‍ ജസ്റ്റിസ് സ്ഥാപനങ്ങള്‍ക്കു മാര്‍ഗനിര്‍ദേശങ്ങള്‍
backup
March 24 2020 | 04:03 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്- 19 സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിന് വനിതാ- ശിശുവികസന വകുപ്പിനു കീഴിലുള്ള ജുവനൈല്‍ ജസ്റ്റിസ് സ്ഥാപനങ്ങളിലെ കുട്ടികളും ജീവനക്കാരും അടിയന്തരമായി സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
മാതാപിതാക്കളുള്ള കുട്ടികള്‍ക്കു സ്വന്തം വീടുകളാണ് സുരക്ഷിതമെങ്കില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവോടുകൂടി അവരവരുടെ വീടുകളിലേക്കു വിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. സ്ഥാപനത്തിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും കൃത്യമായ ഇടവേളകളില്‍ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ കൊവിഡ് നിയന്ത്രണത്തെയും പ്രതിരോധത്തെയും കുറിച്ചുള്ള ബോധവല്‍കരണ ക്ലാസുകള്‍ നല്‍കണം. ഇതിനായി എല്ലാ സൂപ്രണ്ടുമാരും അതത് സ്ഥലങ്ങളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.
സ്ഥാപനത്തിലെ ജീവനക്കാരും കുട്ടികളും സ്ഥാപനത്തിനു പുറത്തുപോയി വരുമ്പോള്‍ കൈകാലുകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയായി കഴുകണം. സ്ഥാപനത്തില്‍ സാനിറ്റെസര്‍, ഹാന്‍ഡ് വാഷ് എന്നിവ നിര്‍ബന്ധമായും സൂക്ഷിക്കണം. ഇവ കുട്ടികള്‍ക്ക് ഉപയോഗിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണം. കുട്ടികളുടെ വസ്ത്രങ്ങളും മറ്റും ബ്ലീച്ചിങ് സൊല്യൂഷനില്‍ കുറഞ്ഞത് 20 മിനിട്ടെങ്കിലും മുക്കി വച്ചതിനു ശേഷം കഴുകണം.
സ്ഥാപനത്തിലെ കുട്ടികള്‍ക്കോ ജീവനക്കാര്‍ക്കോ പനിയോ ചുമയോ ജലദോഷമോ മറ്റു ശ്വസന സംബന്ധമായ രോഗങ്ങളോ പിടിപെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍തന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം. കുട്ടികളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. സ്ഥാപനങ്ങളില്‍ സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണം. കുട്ടികളുൂടെ വിനോദയാത്ര ഈ സമയത്ത് കര്‍ശനമായി ഒഴിവാക്കണം. സ്ഥാപനത്തിലെ ജീവനക്കാര്‍ പൊതുപരിപാടികളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."