വാട്സാപ് ഗ്രൂപ്പില്‍ ബജറ്റിനെ വിമര്‍ശിച്ച പൊലിസ് ഓഫിസര്‍ക്ക് സസ്പെന്ഷന്
കാസര്‍കോട്: ഇടതുപക്ഷ സര്‍ക്കാറിന്റെ ബജറ്റിനെ വാട്സാപ് ഗ്രൂപ്പില്‍ വിമര്‍ശിച്ച സിവില്‍ പൊലിസ് ഓഫിസര്‍ക്ക് സസ്പെന്ഷന്. കാസര്‍കോട് എ.ആര് ക്യാംപിലെ സിവില്‍ പൊലിസ് ഓഫിസര്‍ ചീമേനി സ്വദേശി പ്രമോദിനെയാണ് ജില്ലാപൊലിസ് മേധാവി കെ.ജി സൈമണ്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.
സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ ഇയാള്‍ പൊലിസുകാരുടെ വാട്സാപ് ഗ്രൂപ്പിലേക്കയച്ചിരുന്നു. പൊലിസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈയിടെയാണ് മുഖ്യമന്ത്രിയെ നവമാധ്യമങ്ങളില്‍ വിമര്‍ശിച്ചു പോസ്റ്റിട്ട കണ്ണൂരിലെ പൊലിസുകാരനെ സസ്പെന്റ് ചെയ്തിരുന്നത്.
മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന കാരണത്തിലാണ് ഇയാളെ സസ്പെന്റ് ചെയ്തത്. സര്‍ക്കാറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ കാസര്‍കോട് ജില്ലയില്‍ ആദ്യമായാണ് ഒരു പൊലിസുദ്യോഗസ്ഥന് നടപടിക്ക് വിധേയനാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."