ഭാര്യാപിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
മാവേലിക്കര: ഭാര്യാപിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 1,10,000 രൂപ പിഴയും. നൂറനാട് ഇടക്കുന്നം ചരൂര്‍ സന്തോഷ് കുമാറി (46) നെയാണ് മാവേലിക്കരയിലെ അഡീഷനല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2011 നവംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം.സന്തോഷ് തന്റെ ഭാര്യയായ രമ്യയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. വിവരമറിഞ്ഞ് രമ്യയുടെ പിതാവ് നൂറനാട് നടുവിലെ മുറി രമ്യാലയത്തില്‍ രാജന്‍ കുറുപ്പ് ജോലി സ്ഥലത്തു നിന്നും എത്തി മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രമ്യയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന് ശേഷം രാജന്‍ കുറുപ്പ് വീട്ടിലേക്ക് മടങ്ങും വഴി മുതുകാട്ടുകര ക്ഷേത്രത്തിന് സമീപം വച്ച് സന്തോഷ് പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ഇ.നസറുദ്ദീന്‍, എസ്.സോളമന്‍, പി.സന്തോഷ് എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."