HOME
DETAILS
MAL
കരിപ്പൂര്‍: ഇന്ധന നികുതി കുറക്കണമെന്ന ഹരജിയില്‍ സര്‍ക്കാരിന് നോട്ടിസ്
backup
February 06 2019 | 19:02 PM
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തിലെ ഇന്ധന നികുതി ഒരു ശതമാനമാക്കി കുറക്കുന്നതിനു സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി. കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതി ഒരു ശതമാനമായി സര്‍ക്കാര്‍ കുറച്ചു കൊടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
കണ്ണൂര്‍ വിമാനത്താവളത്തിനു ഒരു ശതമാനം നികുതി നല്കുമ്പോള് കരിപ്പൂര്‍ വിമാനത്താവളത്തിലേത് 29 ശതമാനമാണെന്നു കൊണ്ടോട്ടി എം.എല്‍.എയായ ടി. വി ഇബ്രാഹിം സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ജസ്റ്റിസ് സുരേന്ദ്രമോഹന്‍, ജസ്റ്റിസ് എന്‍. നാഗരേഷ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കോടതി വിശദീകരണം ബോധിപ്പിക്കാന്‍ നോട്ടിസ് പുറപ്പെടുവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."