രാജ്യം 21 ദിവസത്തേക്ക് അടച്ചിട്ടു
ന്യൂഡല്‍ഹി: രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത 21 ദിവസം വീടിനു പുറത്തുള്ള ജോലികളെ കുറിച്ച് ആലോചിക്കേണ്ടെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു. വീട്ടിനുള്ളില്‍ നിന്ന് ചെയ്യാനാകുന്ന ജോലികളെ കുറിച്ച് ചിന്തിച്ചാല്‍ മതി. നിങ്ങളുടെ വീടിനു ചുറ്റും ഒരു ലക്ഷ്മണ രേഖ വരയ്ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അശ്രദ്ധയ്്ക്ക് രാജ്യം ചിന്തിക്കാന്‍ കഴിയാത്തയത്ര വില നല്‍കേണ്ടിവരും. ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങള്‍ക്ക് പോലും കൊറോണ വൈറസിന്റെ ആഘാതം നേരിടാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ രാജ്യത്ത് എവിടെയാണെങ്കിലും അവിടത്തന്നെ തുടരുക. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ സന്നദ്ധരാവുക. ചിലരുടെ ശ്രദ്ധക്കുറവ് നിങ്ങളെയും കുടുംബത്തെയും അപകടത്തിലാക്കിയേക്കാം. ജനതാ കര്‍ഫ്യൂ വിജയിപ്പിച്ചതിന് ജനങ്ങളോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ചൊവ്വാഴ്ച അര്‍ധരാത്രിമുതല്‍ ദേശീയതലത്തിലുള്ള ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. കൊറോണ വൈറസ് വ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അറുപതില്‍പരം ദിവസം കൊണ്ടാണ് ഒരു ലക്ഷം പേരിലേക്ക് രോഗം വ്യാപിച്ചത്. കൊറോണ വൈറസ് അതിവേഗം പടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഗ്രാമങ്ങളിലും ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കും. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശ പ്രകാരം 21 ദിവസം ജാഗ്രതപുലര്‍ത്തിയാലേ വൈറസിന്റെ ചാക്രികത തകര്‍ക്കാനാകൂ. 21 ദിവസം നാം ലോക്ക്ഡൗണില്‍ ഇരുന്നില്ലെങ്കില്‍ തിരിച്ചുവരവിന് 21 വര്‍ഷം മതിയാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
രോഗം വ്യാപിക്കാതിരിക്കാന്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ആരോഗ്യ രംഗത്തെ ജീവനക്കാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പൊലിസുകാര്‍, മാധ്യമങ്ങള്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
15,000 കോടി രൂപയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആരോഗ്യ ഉപകരണങ്ങള്‍ വാങ്ങുക, സുരക്ഷാ വസ്തുക്കള്‍ വാങ്ങുക, മെഡിക്കല്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് പരിശീലനം നല്‍കുക, ലബോറട്ടി പരിശോധനാ സൗകര്യങ്ങള്‍, പേഴ്‌സനല്‍ പ്രൊട്ടക്്ഷന്‍ എക്വ്യുപ്‌മെന്റുകള്‍, ഐ.സി.യുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയ്ക്കായി ഇവ ചെലവഴിക്കും.
സംസ്ഥാന സര്‍ക്കാരുകള്‍ പൊതുജനാരോഗ്യത്തിന് മുന്‍ഗണന നല്‍കണമെന്നും രോഗപ്രതിരോധ രംഗത്ത് സ്വകാര്യ കമ്പനികളും സജീവമായി ഇറങ്ങണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. നമ്മുടെ സംവിധാനങ്ങള്‍ വീണ്ടും വീണ്ടും മെച്ചപ്പെടുത്തേണ്ട സാഹചര്യമാണ്. ഈ ദുരന്തത്തില്‍ നിന്ന് കരകയറാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."