സൈനിക ക്യാംപില്‍ കയറിയ കൊമ്പനെ വനംവകുപ്പ് പിടികൂടി
പുതുനഗരം: കോയമ്പത്തൂര്‍ മധുക്കരയില്‍ സൈനിക ക്യാംപില്‍ കയറിയ കൊമ്പനെ വനംവകുപ്പ് പിടികൂടി. മധുക്കര മേഖലയില്‍ കഴിഞ്ഞ പത്തു ദിവസത്തിലധികമായി നാട്ടുകാരെ വിറപ്പിച്ചുകൊണ്ടിരുന്ന ഒറ്റകൊമ്പന്‍ കൃഷിയിടങ്ങളും കുടിലുകളും നശിപ്പിച്ചിരുന്നു.
നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് വനംവകുപ്പ് മിഷന്‍ മധിക്കര മഹാരാജ എന്ന് പേരില്‍ ഓപ്പറേഷന്‍ സ്‌ക്വാഡിനെ നിയമിച്ചത്. ഡി.എഫ്.ഒ പെരിയസ്വാമി, ഡോ. മനോഹരന്‍, ഡോ. വിജയരാഘവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം മൂന്ന് കുമുകി ആനകളെയും എത്തിച്ചാണ് 28 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനിടെ കാട്ടാനയെ മധിക്കര അര്‍മി ക്യാംപിനകത്തുവച്ച് പിടികൂടിയത്. പിടിച്ച കാട്ടാനയെ പറമ്പിക്കുളത്തിനടുത്തുള്ള ആനമല വന്യജീവി സങ്കേതത്തിലെ ടോപ് സ്ലീപ്പിലെത്തിച്ചു. നാട്ടുകാരുടെ ഉറക്കം കെടുത്തിയ കാട്ടായയെ വനംവകുപ്പ് പിടികൂടിയതോടെ നാട്ടുകാര്‍ ആശംസകളും മധുര പലഹാരവിതരണവും മധുക്കരയില്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."