സ്വകാര്യ ബസുകളുടെ ട്രിപ്പ് മുടക്കം ബിരിക്കുളം റൂട്ടില്‍ ഞായറാഴ്ചകളില്‍ യാത്രാക്ലേശം രൂക്ഷം
ബിരിക്കുളം: സ്വകാര്യ ബസുകള്‍ ട്രിപ്പ് മുടക്കുന്നതുമൂലം മലയോര മേഖലയായ ബിരിക്കുളം-പരപ്പ റൂട്ടില്‍ ഞായറാഴ്ചകളില്‍ യാത്രാക്ലേശം രൂക്ഷം. കഴിഞ്ഞദിവസം നാലോളം ബസുകളാണ് ഇത്തരത്തില്‍ ട്രിപ്പ് മുടക്കിയത്.
സാധാരണ രാവിലെ 8.30ന് കാലിച്ചാമരം വഴി കാഞ്ഞങ്ങാടേക്കുള്ള ബസ് സ്ഥിരമായി ഞായറാഴ്ചകളില്‍ സര്‍വിസ് നടത്താറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
അതിനാല്‍ ഈ റൂട്ടില്‍ ബിരിക്കുളത്തുനിന്ന് 7.40 ന്റെ ബസ് പോയാല്‍ 9.40 ന് മാത്രമാണ് ബസുള്ളത്. ബിരിക്കുളത്തുനിന്ന് നെല്ലിയടുക്കം വഴിയുള്ള മൂന്നു ബസുകളും ഞായാറാഴ്ചകളില്‍ ട്രിപ്പ് മുടക്കുന്നത് പതിവാണ്.
അതേസമയം ഞായറാഴ്ചകളില്‍ യാത്രാക്കാരെ പെരുവഴിയിലാക്കുന്ന ബസുകള്‍ കല്യാണ ട്രിപ്പുകള്‍ പോകുന്നതായ ആരോപണവുമുണ്ട്. പല തവണ നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയിട്ടും ബസുകാര് അത് അവഗണിക്കുന്നതായാണ് പരാതി. ഇതിനെതിരെ ആര്.ടി.ഒയെ സമീപിക്കാനിരിക്കുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."