HOME
DETAILS

മാധ്യമങ്ങള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും: മുഖ്യമന്ത്രി

  
backup
March 25 2020 | 04:03 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4

 

 

തിരുവനന്തപുരം: കൊവിഡ് 19ന്റെ സാഹചര്യത്തില്‍ കേരളത്തില്‍ മാധ്യമങ്ങള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ മാധ്യമ മേധാവികളുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും മുന്നറിയിപ്പും ജാഗ്രതപ്പെടുത്തലും കൃത്യമായി ജനങ്ങളിലെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നത്. രോഗത്തെക്കുറിച്ചും ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് മാധ്യമങ്ങളോളം ശക്തിയുള്ള മറ്റൊരു സംവിധാനമില്ല. ഈ ഘട്ടത്തില്‍ മാധ്യമങ്ങള്‍ പോസിറ്റീവ് വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കണം. ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടേണ്ട സമയമല്ല ഇത്. അടിസ്ഥാനരഹിത കാര്യങ്ങളും വ്യാജ വാര്‍ത്തകളും പടരാതിരിക്കാന്‍ മാധ്യമങ്ങള്‍ വലിയ ശ്രദ്ധ പുലര്‍ത്തണം.
അവശ്യ സര്‍വിസ് എന്ന നിലയ്ക്കാണ് മാധ്യമങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത്. എന്നാല്‍, ഇത് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ചിന്ത പൊതുജനങ്ങള്‍ക്ക് ഉണ്ടാകാന്‍ പാടില്ല. ചാനലുകള്‍ മൈക്കുകള്‍ അണുവിമുക്തമാണെന്ന് ഉറപ്പാക്കണം. റിപ്പോര്‍ട്ടിങ്ങിന് പോകുമ്പോള്‍ വലിയ സംഘത്തെ ഒഴിവാക്കണം. പത്രവിതരണത്തിലും ശ്രദ്ധിക്കണം. പത്രങ്ങളില്‍ പരസ്യ നോട്ടിസുകള്‍ വച്ച് വിതരണംചെയ്യുന്നത് ഒഴിവാക്കണം. ഏജന്റുമാര്‍ പത്രങ്ങളുടെ മടക്ക് നിവര്‍ത്തി കൈകാര്യംചെയ്യാന്‍ പാടില്ലെന്ന് നിര്‍ദേശിക്കണം. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കും ഡി.എസ്.എന്‍.ജികള്‍ക്കും തടസമുണ്ടാകാതെ ശ്രദ്ധിക്കും. മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് മുടക്കമില്ലാതെ വൈദ്യുതി ലഭിക്കുന്നതിന് നടപടിയെടുക്കും. രോഗം പടരാതിരിക്കാനുള്ള നിര്‍ദേശം ജനങ്ങളിലെത്തിക്കുക പ്രധാനമാണ്. മാധ്യമങ്ങള്‍ക്ക് ഇതില്‍ വലിയ പങ്ക് വഹിക്കാനാവും. രോഗത്തെ നേരിടുന്നതിന് ആവശ്യമായ ഡോക്ടര്‍മാര്‍, വെന്റിലേറ്ററുകള്‍, കിടക്കകള്‍, ഐ.സി.യു എന്നിവയെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് മാധ്യമ മേധാവികള്‍ക്കായി വിഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഒരുക്കിയത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ് സെന്തില്‍ എന്നിവരും വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  3 days ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  3 days ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  3 days ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  3 days ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 days ago