യുവാക്കളെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട പ്രതികളെ പിടികൂടി
തിരുവനന്തപുരം: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ കരാര്‍ ജീവനക്കാരനായ വള്ളക്കടവ് സ്വദേശി ഇമ്രാന്‍ഖാനേയും സഹോദരപുത്രനായ മൊഹനാസിനേയും കാറിലെത്തി തട്ടിക്കൊണ്ടുപോയതിന് ശേഷം മര്‍ദിച്ച് പരുക്കേല്‍പ്പിച്ച് തടങ്കല്‍ തുക ആവശ്യപ്പെട്ട ഏഴംഗ സംഘത്തിലെ അഞ്ചുപേര്‍ പിടിയിലായി. കഴിഞ്ഞ മൂന്നിന് ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഇവരെ രാവിലെ 12 ഓടെ വട്ടിയൂര്‍ക്കാവ് മുക്കോല പള്ളിയുടെ സമീപം വച്ച് ഇന്നോവ കാറിലെത്തി തട്ടിക്കൊണ്ടു പോകുകയും വാഹനത്തില്‍ വച്ച് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ഇമ്രാന്റെ അച്ഛനായ നുജുമുദ്ദീന്‍ വട്ടിയൂര്‍ക്കാവ് പൊലിസില്‍ പരാതി സമര്‍പ്പിക്കുകയും പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തു. വിവരം മനസിലാക്കിയ പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടക്കുകയും അവിടെ നിന്ന് ഗോവയിലേക്ക് കടക്കുന്നതിന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തും എന്ന് ജില്ലാ പൊലിസ് മേധാവി സുരേന്ദ്രന് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വച്ച് വട്ടിയൂര്‍ക്കാവ് പൊലിസും ഷാഡോ പൊലിസും ചേര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.
ബംഗ്ലാദേശ് കോളനി സ്വദേശികളായ മുഹമ്മദ് ബിലാല്‍ (23), മുഹമ്മദ് അസ്ലം (20), മുഹമ്മദ് യാസീന്‍ (19), കുമരിചന്ത സ്വദേശികളായ അബ്ദുല്‍ റഹ്മാന് (24), റഹീസ് (21) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."