വേനല്‍ മഴ ആശ്വാസമായി: തീ അപകടങ്ങള്‍ കുറഞ്ഞു പവിത്ര എലപ്പുള്ളി
പാലക്കാട്: പാലക്കാട് ജില്ലയില്‍ വ്യാപകമായി ലഭിച്ച വേനല്‍ മഴ ആശ്വാസമായത് ജനങ്ങളേക്കാളേറെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക്. വേനല്‍ക്കാലത്ത് രാവെന്നോ പകലെന്നോ ഭേദമില്ലാതെ വിയര്ത്തുകുളിച്ചാണ് അഗ്നിശമനസേന സേവനമനുഷ്ടിച്ചിരുന്നത്.
എന്നാല്‍ ഈ വേനലില്‍ പെയ്ത മഴയില്‍ ഉണങ്ങിക്കിടന്ന പുല്‍മേടുകളും ചവര്‍ കൂനകളും നഞ്ഞു കുതിരുകയും പലയിടത്തും പുതിയ ചെടികള്‍ കിളിര്‍ക്കുകയും ചെയ്തു.
മിക്കടിയങ്ങളിലും ജനങ്ങളുടെ അറിവില്ലായ്മയോ തെറ്റായ പ്രവര്‍ത്തനങ്ങളോ മൂലമാണ് മിക്ക തീപിടുത്തങ്ങളും ഉണ്ടാവുന്നത്.
കഴിഞ്ഞവര്‍ഷം നാനൂറോളം തീപിടുത്തമാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. 2017ല്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ തന്നെ 250ഓളം തീപിടുത്തങ്ങളാണ് നഗരത്തില്‍ മാത്രം ഉണ്ടായത്. എന്നാല്‍ ഈ വര്‍ഷം ഇക്കാലയളവുവരെയുളള കണക്കുകള്‍ പരിശോധിച്ചതില്‍ 179 തീപിടുത്തങ്ങളെ രേഖപ്പെടുത്തയിട്ടുളളു.
ഇത് പാലക്കാട് ഫയര്‍ സേറ്റഷന്റെ മാത്രം കീഴില്‍ വരുന്ന കണക്കുകളാണ്. ജില്ലയില്‍ മാത്രം ഏഴ് ഫയര്‍ സ്റ്റേഷനുകളാണ് ഉളളത്. തീപിടുത്ത അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഈ വര്‍ഷം ധാരാളം ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചതും അഗ്നശമന സേനക്ക് ഗുണമായി. എന്നാല്‍ തീ പിടുത്തും പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല.
ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്മാര് നേരിടുന്ന പ്രതിസന്ധി കാടുകളില്‍ തീപിടുത്തം ഉണ്ടാകുമ്പോള്‍ അവിടേക്ക് ഫയര്‍ ഫോഴ്സിന്റെ വാഹനം കയറ്റാന്‍ കഴിയാത്തതാണ്. മരങ്ങള്‍ വെട്ടി നശിപ്പിക്കുന്നത് മൂലം ചൂടു കൂടുന്നതിന്റെ ഫലമായാണ് തീപിടുത്തങ്ങള്‍ ഉണ്ടാവുന്നതെന്ന് അഗ്നിശമന സേനാംഗങ്ങള്‍ പറയുന്നു.
പ്രകൃതി മനുഷ്യനു വേണ്ട ജീവിത സാഹചര്യങ്ങള്‍ ഒരുക്കിത്തരുമ്പോള്‍ മനുഷ്യന് പ്രകൃതിയെ നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സേനാംഗങ്ങള്‍ ഓര്‍മ്മിപ്പിക്കുമ്പോഴും മനുഷ്യന് തന്റെ ജീവിത രീതികള്‍ക്ക് അനുസരിച്ച് പ്രകൃതിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്നതാണ് വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."