പുതിയ അസിസ്റ്റന്റ് പ്രോജക്ടറെ നിയമിച്ചു
പാലക്കാട്: അട്ടപ്പാടി കേന്ദ്രമായി വിവിധ ആദിവാസി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച കേന്ദ്ര കുടുംബശ്രീമിഷനിലെ ക്രമക്കേടുകളെക്കുറിച്ചും തന്പ്രമാണിത്തത്തെക്കുറിച്ചും വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിനു തൊട്ടുപുറകെ പദ്ധതിയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉറപ്പാക്കുന്നതിനായി പുതിയ അസിസ്റ്റന്റ് പ്രോജക്ട് ഓഫിസറുടെ തസ്തികയില്‍ നിയമനം നടത്തി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
ഇതിനിടെ കേന്ദ്ര കുടുംബശ്രീമിഷനില് ജോലി ചെയ്യുന്ന ഒരുവിഭാഗം ജീവനക്കാര്‍ കമ്മിഷനിലെ ക്രമക്കേടുകള്‍ പുറത്തായതില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്നാരോപിച്ച് തങ്ങളെ നിരന്തരമായി പീഡിപ്പിക്കുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് പാലക്കാട് എസ്.പിക്ക് പരാതി നല്കി. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാലക്കാട് എസ്.പി ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."