കര്‍ഷകര്‍കരുടെ ഉല്‍പ്പനങ്ങള്‍ നേരിട്ട് വില്‍ക്കാം; അട്ടപ്പാടിയില്‍ കാര്‍ഷിക വിപണന കേന്ദ്രം
അഗളി: കര്‍ഷകരുടെ ഉല്‍പ്പനങ്ങള്‍ ഇടനിലക്കാരില്ലാതെ വില്ക്കാന് അട്ടപ്പാടിയില്‍ കാര്‍ഷിക വിപണന കേന്ദ്രം വരുന്നു. ഗ്രാമവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം മെയില്‍ നടക്കും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ സാമ്പത്തിക സ്രോതസ്സുകള്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.
ഇടനിലക്കാരുടെ സഹായമില്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട് കാര്‍ഷിക ഉല്‍പ്പനങ്ങള്‍ വില്ക്കാന് കഴിയുന്നതിലൂടെ കര്‍ഷകര്‍ക്ക് നീതിയുക്തമായ വില ലഭിക്കും. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ പ്ലാസ്റ്റിക്, ഇ-വേസ്റ്റ് തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ ശാസത്രീയമായി സംസ്കരിക്കാനായുള്ള ഷ്രെഡിങ് യൂനിറ്റിന്റെ ഉദ്ഘാടനം നടക്കും. ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് മുഖേനയാണ് പദ്ധതി തയ്യാറാക്കിയത്. ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെ വൈദ്യുതി നിരക്ക് കുറക്കുന്നതിനായി സോളാര്‍ വിളക്കുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനവും നെന്മാറ ബ്ലോക്ക് പഞ്ചായത്തില്‍ പഴം, പച്ചക്കറി വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടക്കും. ഹാഡ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിപണന കേന്ദ്രം നിര്‍മിച്ചത്.
കാര്‍ഷിക വിപണ കേന്ദ്രമടക്കം ഗ്രാമവികസന വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മെയ് മാസത്തില്‍ നടക്കും. തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ വായനാ ഗ്രാമം പദ്ധതി ഉദ്ഘാടനം, ഒരച്ചന്നൂര് കുളം, കോതകുളം പാടശേഖരം കുളം, പട്ടിശ്ശരേി കളി സ്ഥലം എന്നിവയുടെ നിര്‍മാണോദ്ഘാടനം നടക്കും. നിര്‍മാണം പൂര്‍ത്തികരിച്ച 156 ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റവും നടക്കും.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കല്ലടിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് നിര്‍മിച്ച വയോജനങ്ങള്‍ക്കുള്ള പകല്‍ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ഒരുക്കിയ പദ്ധതിയാണ്. എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ ബാല വിജ്ഞാന കേന്ദ്രത്തിന്റെയും കുഴല്‍മന്ദം ഗ്രാമപഞ്ചായത്തില്‍ ഒരുക്കുന്ന വയോജന പാര്‍ക്കിന്റെ നിര്മാണ് ഉദ്ഘാടനവും നടക്കും. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പത്തിച്ചിറ കുടിവെള്ള പദ്ധതി ഉദ്ഘാടനവും അത്തിയംപാടം റോഡ്, പണി പൂര്‍ത്തികരിച്ച വീടുകളുടെ താക്കോല്‍ ദാനവും നടക്കും. പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീടുകള്‍ നിര്‍മിച്ചത്.
ഒറ്റപ്പാലം, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തുകളില്‍ ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച എൈ.എ.വൈ ഭവനങ്ങളുടെ താക്കോല്‍ ദാനം മെയില്‍ നടക്കും. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ലക്ഷം വീട് കുടിവെള്ള പദ്ധതി, കൊടുമ്പ് അങ്കണന്‍വാടി കെട്ടിട ഉദ്ഘാടനവും ഗ്രാമ വികസനവകുപ്പിന്റെ നേതൃത്വത്തില്‍ മെയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."